തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ എരൂരില്‍ ബൈക്ക് അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കൊല്ലം പള്ളിമൺ വെളിച്ചിക്കാല സുബിൻ ഭവനത്തിൽ സുനിലിന്റെ മകൻ എസ്. സുബിൻ (19), വയനാട് മേപ്പാടി അമ്പലക്കുന്ന് കടൂർ കല്യാണി വീട്ടിൽ ശിവന്റെ മകൾ കെ. നിവേദിത (21) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 1.30 ഓടെയായിരുന്നു അപകടം.
ബൈക്ക് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് ഏറെ ദൂരം നിരങ്ങി നീങ്ങിയാണ് നിന്നത്. ശബ്ദം കേട്ടെത്തിയ നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മാത്തൂരിനടുത്തുള്ള കോഫി ഷോപ്പിലെ ജീവനക്കാരനാണ് സുബിൻ. നിവേദിത കോൾ സെന്റർ ജീവനക്കാരിയാണ്.