CMDRF

ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ അപകടം; വീട്ടമ്മക്ക് ദാരുണാന്ത്യം

ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ അപകടം; വീട്ടമ്മക്ക് ദാരുണാന്ത്യം
ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ അപകടം; വീട്ടമ്മക്ക് ദാരുണാന്ത്യം

കണ്ണൂർ: തേർത്തല്ലിയിൽ ഉണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോടോപള്ളി സ്വദേശി മേരിക്കുട്ടിയാണ് മരിച്ചത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു മേരിക്കുട്ടി. അതേസമയം എതിരെ വന്ന ​ഗുഡ്സ് ഓട്ടോ സ്കൂട്ടറിലിടിച്ചാണ് ദുരന്തമുണ്ടായത്.

കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് അപകടം. കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ​ഗുഡ്സ് ഓട്ടോ സ്കൂട്ടറിലിടിച്ച്, സ്കൂട്ടർ റോഡിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. അതേസമയം പിറകിലുണ്ടായിരുന്ന കാറിന്റെ ചക്രം കയറുകയും ചെയ്താണ് മരണം സംഭവിച്ചത്.

എന്നാൽ ഇടിച്ചതിന് ശേഷം ​ഗുഡ്സ് ഓട്ടോ നിർത്താതെ പോയി. മേരിക്കുട്ടി തത്ക്ഷണം തന്നെ മരിച്ചു. ഭർത്താവ് കുഞ്ഞുമോന് സാരമായ പരിക്കേറ്റിട്ടുണ്ട്. മേരിക്കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുകൊടുത്തു.

Top