CMDRF

തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി; പൊലീസുകാരന് സസ്പെൻഷൻ

തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി; പൊലീസുകാരന് സസ്പെൻഷൻ
തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി; പൊലീസുകാരന് സസ്പെൻഷൻ

പീരുമേട്; പെരുവന്താനം പൊലീസ് സ്റ്റേഷനിലെ പാറാവ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസറുടെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്നു അബദ്ധത്തിൽ വെടി ഉതിർന്നു. കഴിഞ്ഞ ദിവസം രാത്രി 12ന് ആണ് സംഭവം.

ആയുധം ഉപയോഗിക്കുന്നതിൽ അശ്രദ്ധ വരുത്തിയെന്ന് ചൂണ്ടിക്കാട്ടി സിപിഒ മൊളൈസ് മൈക്കിളിനെ ജില്ലാ പൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

പാറാവ് ഡ്യൂട്ടിക്കിടെ പിസ്റ്റൾ വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടുകയായിരുന്നു. പൊലീസ് സ്റ്റേഷന്റെ ഭിത്തിയിൽ ആണ് വെടിയുണ്ട തുളഞ്ഞു കയറിയത്. വെടിയൊച്ച കേട്ടു പരിഭ്രാന്തരായ മറ്റു പൊലീസുകാർ ഓടി എത്തിയപ്പോഴാണ് അബദ്ധം മനസ്സിലായത്.

Top