കാറിന്റെ ഡോറിലിരുന്ന് യുവതീയുവാക്കളുടെ അപകടയാത്ര; രണ്ടാഴ്ചയ്ക്കിടെ മൂന്നാം തവണ

കാറിന്റെ ഡോറിലിരുന്ന് യുവതീയുവാക്കളുടെ അപകടയാത്ര; രണ്ടാഴ്ചയ്ക്കിടെ മൂന്നാം തവണ
കാറിന്റെ ഡോറിലിരുന്ന് യുവതീയുവാക്കളുടെ അപകടയാത്ര; രണ്ടാഴ്ചയ്ക്കിടെ മൂന്നാം തവണ

മൂന്നാർ: വിനോദ സഞ്ചാരികളുടെ കാറിന്റെ ഡോറിലിരുന്നുള്ള വിനോദ സഞ്ചാരികളുടെ അപകടയാത്രയുടെ രണ്ടാഴ്ചയ്ക്കിടെ മൂന്നാമത്തെ തവണ. കൊച്ചി– ധനുഷ്കോടി ദേശീയപാതയിലാണ് സംഭവം. പോണ്ടിച്ചേരി റജിസ്ട്രേഷൻ വാഹനത്തിലായിരുന്നു യാത്ര. വളവുകൾ തിരിയുമ്പോഴടക്കം യുവതീയുവാക്കൾ കാറിന്റെ ഡോറിലാണ് ഇരിക്കുന്നത്.

മേഖലയിൽ ഇത്തരം യാത്ര അനുവദിക്കില്ലെന്നും പരിശോധന കർശനമാക്കുമെന്നു മോട്ടർ വാഹന വകുപ്പ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ എതിരെ വരുമ്പോഴും യാത്രക്കാർ പുറത്തേക്കു തലയിട്ടിരിക്കുന്നതു ദൃശ്യങ്ങളിലുണ്ട്. ഗ്യാപ് റോഡിലൂടെ അഭ്യാസയാത്ര നടത്തിയതിനു കഴിഞ്ഞദിവസം ബൈസൺവാലി സ്വദേശി ഋതുകൃഷ്ണൻറെ ലൈസൻസ് ഇടുക്കി എൻഫോഴ്സ്മെൻറ് ആർടിഒ സസ്പെൻഡ് ചെയ്തിരുന്നു.

Top