ഡല്‍ഹി: സൂര്യഗ്രഹണ ദിനത്തില്‍ വാഹനാപകടങ്ങള്‍ വര്‍ധിച്ചേക്കാമെന്ന റിപ്പോര്‍ട്ടാണിപ്പോള്‍ ഗവേഷകര്‍ പുറത്തു വിട്ടിരിക്കുന്നത്. ഏപ്രില്‍ 8 നാണ് സൂര്യഗ്രഹണം. 2017 ലെ പൂര്‍ണ സൂര്യഗ്രഹണത്തിലുണ്ടായ വാഹനാപകടങ്ങളുടെ കണക്കുകള്‍ മുന്‍ നിര്‍ത്തിയാണ് ഗവേഷകര്‍ ഇത്തരത്തിലൊരു സാധ്യത പ്രവചിച്ചിരിക്കുന്നത്.
2017ല്‍ പൂര്‍ണസൂര്യഗ്രഹണം നടന്ന പകല്‍ സമയത്ത് ഗ്രഹണം പൂര്‍ണമായി കാണാവുന്ന മേഖലയിലൂടെ സഞ്ചരിച്ചിരുന്ന നിരവധി കാറുകളാണ് അപകടത്തില്‍പ്പെട്ടത്. സൂര്യഗ്രഹണസമയത്തുണ്ടായ ഇരുട്ടാണ് അപകടങ്ങള്‍ക്ക് കാരണമായതെന്ന് പഠനം നടത്തിയ ടൊറന്റോ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഡോ. ഡോണള്‍ഡ് റാഡല്‍മീര്‍ പറയുന്നു.
സൂര്യഗ്രഹണം നേരിട്ടു കാണാനും മറ്റുമായി യാത്ര ചെയ്തിരുന്നവരാണ് അപകടത്തില്‍ പെട്ടത്. ഏപ്രില്‍ 8ന് ഏതാണ് 2.5 മുതല്‍ 4.5 മിനിറ്റ് വരെയാണ് പൂര്‍ണസൂര്യഗ്രഹണം ഉണ്ടാകുക. അന്ന് വേഗതാ നിയന്ത്രണം അടക്കമുള്ള പരമാവധി സുരക്ഷാ മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്നാണ് റാഡല്‍മീര്‍ നിര്‍ദേശിക്കുന്നത്.