പാട്ടുകൾ കേൾക്കാത്തവരായും പാടാത്തവരായും ആരുമുണ്ടാകില്ല. ചില പാട്ടുകളും ചില ഗായകരും ആരാധകരിൽ ഒരു സ്വാധീനം ചെലുത്താറുണ്ട്. ചിലർക്ക് ഗായകരെയാണ് ഇഷ്ട്ടമെങ്കിൽ മറ്റു ചിലർക്ക് സംഗീത സംവിധായകരെയാണ് ഇഷ്ട്ടം. ജനപ്രീതിയില്‍ ഗായകര്‍ മുന്നിലായിരുന്നെങ്കിലും പ്രതിഫലത്തിന്റെ കാര്യത്തിൽ ഇവർ വളരെ പിന്നിലായിരുന്നു. വളരെ തുച്ഛമായ പ്രതിഫലമായിരുന്നു അന്ന് ഗായകര്‍ക്ക് ലഭിച്ചിരുന്നത്.
ഇന്ത്യ കണ്ട ഏറ്റവും മികച്ച ഗായകരില്‍ ഒരാളായിരുന്നു ലതാ മങ്കേഷ്‌കര്‍. പാട്ടെഴുത്തുകാര്‍ക്കും സംഗീതസംവിധായകര്‍ക്കും തുല്യമായ പ്രതിഫലം ലഭിക്കണമെന്നാവശ്യപ്പെട്ട് ലതാ മങ്കേഷ്‌കര്‍ ഉയര്‍ത്തിയ വാദം പ്രസിദ്ധമാണ്. ഒരുപാട്ടിന് മുഹമ്മദ് റാഫിയും മന്നാഡേയും കേവലം 300 രൂപ മാത്രം വാങ്ങിയ കാലമുണ്ടായിരുന്നു. എന്നാല്‍, ലതാ മങ്കേഷ്‌കറുടെ നിലപാടിന് പിന്നാലെ സിനിമ മേഖലയില്‍ കാര്യങ്ങളാകെ മാറി.
Also Read:ഒടിടി റിലീസില്‍ അപൂര്‍വ്വതയുമായി ‘അമരന്‍’!
ഇപ്പോൾ ഓരോ പാട്ടിനും ലക്ഷങ്ങളാണ് ഗായകര്‍ പ്രതിഫലമായി വാങ്ങുന്നത്. എന്നാല്‍, പ്രതിഫലത്തിന്റെ കാര്യമെടുക്കുമ്പോള്‍ ഗായകരേക്കാള്‍ മുന്നില്‍ നിൽക്കുന്നത് ഒരു സംഗീതസംവിധായകനാണ്. മൂന്നു കോടി രൂപവരെയാണ് ഇദ്ദേഹം മറ്റൊരു സംവിധായകന്റെ ഗാനം ആലപിക്കുന്നതിനായി വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഈ വിലയേറിയ ഗായകന്‍ മറ്റാരുമല്ല, എ.ആര്‍. റഹ്‌മാനാണ്.
മറ്റേതൊരു ഗായകനേക്കാളും 12 മുതല്‍ 15 മടങ്ങ് വരെയാണ് ‘ഗായകന്‍ റഹ്‌മാന്റെ’ പ്രതിഫലം. സ്വന്തം പ്രൊജക്ടുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ഇത്രയും ഉയര്‍ന്ന തുക പ്രതിഫലമായി റഹ്‌മാന്‍ നിശ്ചയിച്ചതെന്നാണ് പറയപ്പെടുന്നത്.
ഗായകരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ശ്രേയാ ഘോഷാലാണ്. 25 ലക്ഷം രൂപവരെയാണ് ഒരുപാട്ടിന് ശ്രേയയുടെ പ്രതിഫലം. 18 മുതല്‍ 20 ലക്ഷംവരെ വാങ്ങുന്ന സുനീതി ചൗഹാനാണ് മൂന്നാമത്. അരിജീത് സിങ്ങും ഏതാണ്ട് ഇതേ തുകയാണ് പ്രതിഫലമായി വാങ്ങുന്നത്. 15 മുതല്‍ 18 ലക്ഷംവരെയാണ് സോനു നിഗത്തിന്റെ പ്രതിഫലം.