CMDRF

​റീറിലീസ്: ഗില്ലി റെക്കോർഡ് തകർത്തെറിഞ്ഞ് ‘തുമ്പാഡ്’

റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ 24.67 കോടിരൂപയാണ് ചിത്രം നേടിയത്

​റീറിലീസ്: ഗില്ലി റെക്കോർഡ് തകർത്തെറിഞ്ഞ് ‘തുമ്പാഡ്’
​റീറിലീസ്: ഗില്ലി റെക്കോർഡ് തകർത്തെറിഞ്ഞ് ‘തുമ്പാഡ്’

റീറിലീസുകളിൽ പുതുചരിത്രമെഴുതി ബോളിവുഡ് ഫാൻ്റസി ഹൊറർ ചിത്രം ‘തുമ്പാഡ്’. റീറിലീസ് ചെയ്തതിൽ ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രം ‘തുമ്പാഡ്’ സ്വന്തമാക്കി എന്നാണ് റിപ്പോർട്ടുകൾ. വിജയ് ചിത്രം ​’ഗില്ലി’യുടെ റെക്കോഡാണ് ‘തുമ്പാഡ്’ തകർത്തെറിഞ്ഞത്. രാഹി അനിൽ ബാർവെ സംവിധാനം ചെയ്ത മികച്ച നിരൂപണ പ്രശംസ നേടിയ ചിത്രമാണ് ‘തുമ്പാഡ്’.സോഹം ഷാ, ജ്യോതി മാൽഷെ തുടങ്ങിയവരാണ് ഈ ഹൊറർ-ഫാൻ്റസി ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയത്.

ALSO READ: എഐ മൂലം 10 വർഷത്തിനുള്ളിൽ സംഗീതസംവിധായകർക്ക് പണിയില്ലാതെയാവും; യുവൻ ശങ്കർ രാജ

റീറിലീസ് ചെയ്ത 12-ാം ദിവസമാണ് ചിത്രം റെക്കോഡ് കളക്ഷൻ സ്വന്തമാക്കിയത്. റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ 24.67 കോടിരൂപയാണ് ചിത്രം നേടിയത്. ഹോളിവുഡ് ചിത്രം ‘ടെെറ്റാനിക്’ ആയിരുന്നു ​ഗില്ലിക്ക് മുൻപ് റെക്കോഡ് സ്വന്തമാക്കിയിരുന്ന ചിത്രം. 18 കോടി രൂപയായിരുന്നു ‘ടെെറ്റാനിക്കി’ൻ്റെ ഇന്ത്യയിലെ കളക്ഷൻ.

ആദ്യം പ്രദർശനത്തിന് എത്തിയപ്പോൾ നേടിയതിലും ഉയർന്ന തുകയാണ് ചിത്രം രണ്ടാംവരവിൽ സ്വന്തമാക്കിയിരിക്കുന്നത്. ആറ് വർഷങ്ങൾക്ക് ശേഷം 2024 സെപ്റ്റംബർ 13-നാണ് ചിത്രം റീറിലീസ് ചെയ്തത്. 12.5 കോടി രൂപയായിരുന്നു ആദ്യതവണ പ്രദർശനത്തിനെത്തിയപ്പോൾ നേടിയത്. ചിത്രത്തിൻ്റെ രണ്ടാം ഭാ​ഗവും പ്രഖ്യാപിച്ചിട്ടുണ്ട്. ലോകവ്യാപകമായി ചിത്രം റീറിലീസ് ചെയ്യാൻ നിർമാതാക്കൾ ഒരുങ്ങുകയാണ് ഇപ്പോൾ.

Top