ന്യൂയോര്‍ക്ക്: ഏറെ സാങ്കേതിക മികവോടെ പുറത്തിറക്കിയ ഐഫോണ്‍ 16 പ്രോ സ്‌മാര്‍ട്ട്ഫോണില്‍ ടച്ച്‌സ്ക്രീന്‍ തകരാറെന്ന് പരാതി. ഏഷ്യാനെറ്റ് ന്യൂസാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ 1,19,900 രൂപ വിലയില്‍ ആരംഭിക്കുന്ന ഈ ഫോണില്‍ ടച്ച്‌സ്ക്രീന്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്നും അനാവശ്യ ടച്ചുകള്‍ അബദ്ധത്തില്‍ പ്രത്യക്ഷപ്പെടുന്നും പരാതിയുണ്ട്. പുറത്തിറങ്ങിയപ്പോൾ മുതൽ തന്നെ ഐഫോണ്‍ 16 പ്രോ സ്വന്തമാക്കിയത് നിരവധി പേരാണ്.
ടച്ച്‌സ്ക്രീന്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും സ്ക്രീനില്‍ ടാപ് ചെയ്യുന്നത് ശരിയാവുന്നില്ല എന്നുമാണ് ഫോണ്‍ സ്വന്തമാക്കിയ പലരുടെയും പ്രധാന പരാതി. ഇതോടെ സ്ക്രോളിംഗ്, ബട്ടണ്‍ പ്രസ്, വെര്‍ച്വല്‍ കീബോര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറായി.
Also Read: ആപ്പിള്‍ എയര്‍പോഡ്‌സ് 4 ന് പുതിയ എതിരാളി: നത്തിങ് ഇയര്‍ ഓപ്പണ്‍ ഇന്നെത്തും
വലിയ സാങ്കേതിക തികവോടെ പുറത്തിറക്കി എന്ന് അവകാശപ്പെടുന്ന 120Hz പ്രോമോഷന്‍ ഡിസ്പ്ലെയാണ് ഇത്തരത്തില്‍ കുരുക്കിലായിരിക്കുന്നത്. ടച്ച്‌സ്ക്രീനിലെ പ്രശ്‌നം ഹാര്‍ഡ്‌വെയര്‍ തകരാറല്ലെന്നും സോഫ്റ്റ്‌വെയര്‍ ബഗ്ഗാണ് എന്നുമാണ് അനുമാനം. അതിനാല്‍ ഐഒഎസ് 18 അപ്‌ഡേറ്റില്‍ ആപ്പിള്‍ ഈ പ്രശ്‌നം ഉടന്‍ തന്നെ പരിഹരിച്ചേക്കും.
ഈ മാസം ആദ്യം നടന്ന ഗ്ലോടൈം ഇവന്‍റിലാണ് ആപ്പിള്‍ പുതിയ സ്‌മാര്‍ട്ട്ഫോണ്‍ സിരീസായ ഐഫോണ്‍ 16 പുറത്തിറക്കിയത്. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നിവയാണ് ഈ സിരീസിലെ മോഡലുകള്‍. എ18 ചിപ്സെറ്റ്, കൂടുതല്‍ മെച്ചപ്പെട്ട ക്യാമറ എന്നിവയായിരുന്നു പ്രധാന സവിശേഷതകള്‍. ഇതിനൊപ്പം സ്ക്രീന്‍ ബെസെല്‍സിന്‍റെ വലിപ്പം കുറച്ചതും ശ്രദ്ധേയമായി.