ചെന്നൈ: തമിഴകത്തിന്റെ സ്വന്തം രജനികാന്ത് നായകനായി വന്ന ചിത്രമാണ് വേട്ടയ്യൻ. തമിഴ്നാട്ടില്‍ നിന്ന് വേട്ടയ്യൻ 200 കോടിയിലധികം കളക്ഷൻ നേടിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. കേരളത്തില്‍ നിന്ന് 16.85 കോടി രൂപയാണ് ആകെ നേടിയത്. ചിത്രം ബോക്സോഫീസില്‍ നേട്ടം ഉണ്ടാക്കിയെങ്കിലും ലൈക്കയുടെ മുന്‍ ചിത്രങ്ങളെ അപേക്ഷിച്ച് പടം വലിയ ലാഭം ഉണ്ടാക്കിയില്ലെന്നാണ് ലഭിക്കുന്ന വിവരം.
Also Read: ദീപാവലി ആശംസകളുമായി നടന് വിജയ്
രജനികാന്തിന്റെ പ്രതിഫലമാണ് ചിത്രത്തിന് വലിയ തിരിച്ചടിയായത് എന്നാണ് നിഗമനം .അനിരുദ്ധ് രവിചന്ദ്രനാണ് ചിത്രത്തിന് സംഗീതം നല്‍കിയത്. വിവാദങ്ങൾക്ക് ശേഷം ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ് .നവംബര്‍ 8 ന് ആമസോണ്‍ പ്രൈമിലൂടെ ചിത്രം ഒടിടിയിലെത്തും. ഇതിന്റെ പോസ്റ്റര്‍ ആമസോണ്‍ പ്രൈം വീഡിയോസ് ഇന്ത്യ പുറത്തുവിട്ടിട്ടുണ്ട്. ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇത്.