വിവിധ തരം അരികൾ നമുക്കറിയാം. ഇന്ത്യയിൽ സാധാരണ പ്രീമിയം ക്വാളിറ്റി അരിക്ക് നൂറോ ഇരുന്നൂറോ ആയിരിക്കും വില.എന്നാൽ പതിനായിരം വരുന്ന അരികൾ നിങ്ങൾ കണ്ടിട്ടുണ്ടോ. ഇല്ലായിരിക്കും. എന്നാൽ, കിലോയ്ക്ക് 10,036 രൂപയുടെ അരിയുമായി എത്തിയിരിക്കുകയാണ് ജപ്പാൻ.
ALSO READ: യുഎന്നിൽ കശ്മീർ പരാമർശം; പാകിസ്ഥാൻ പ്രധാനമന്ത്രിക്ക് മറുപടിയുമായി ഇന്ത്യ
ഓഡിറ്റി സെൻട്രലിൻ്റെ റിപ്പോർട്ട് അനുസരിച്ച് കിൻമെമൈ പ്രീമിയം എന്നാണ് ഈ അരിയുടെ പേര്. ലോകത്തിലെ ഏറ്റവും വില കൂടിയ അരി എന്ന ഗിന്നസ് വേൾഡ് റെക്കോർഡും ഇതിനുണ്ട്. ഈ അരി പോഷകങ്ങളാൽ സമൃദ്ധമാണ് എന്നും ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്നുമാണ് പറയപ്പെടുന്നത്. കിൻമെമൈ പ്രീമിയം 140 ഗ്രാം പാക്കറ്റുകളിലായിട്ടാണ് വിൽക്കുന്നത്. ഒരു കിലോയ്ക്ക് ഏകദേശം $120 (ഏകദേശം 10,036 രൂപ) ആണ് വില.2016 -ൽ, കിലോയ്ക്ക് 109 ഡോളർവിലയുണ്ടായിരുന്ന ഈ അരി ആ വർഷം ഏറ്റവും വിലയേറിയ അരി എന്ന ലോക റെക്കോർഡ് സ്ഥാപിച്ചിരുന്നു.
ജപ്പാനിലെ ടോയോ റൈസ് കോർപ്പറേഷനാണ് കിൻമെമൈ പ്രീമിയം ഉൽപ്പാദിപ്പിക്കുന്നത്. അഞ്ച് തരം ജാപ്പനീസ് അരികളിൽ നിന്ന് തിരഞ്ഞെടുത്ത ധാന്യങ്ങൾ ഉൾപ്പെടുന്നതാണ് ഈ അരി. ഇത് കഴുകാതെ തന്നെ നമുക്ക് വേവിക്കാം.