CMDRF

ഓൺലൈൻ മീഡിയകൾക്ക് അക്രെഡിറ്റേഷൻ: കർശന മാനദണ്ഡങ്ങൾ അടിസ്ഥാനം

ഓൺലൈൻ മീഡിയകൾക്ക് അക്രെഡിറ്റേഷൻ: കർശന മാനദണ്ഡങ്ങൾ അടിസ്ഥാനം
ഓൺലൈൻ മീഡിയകൾക്ക് അക്രെഡിറ്റേഷൻ: കർശന മാനദണ്ഡങ്ങൾ അടിസ്ഥാനം

കൊച്ചി: നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, ഓൺലൈൻ മീഡിയകൾക്ക് അക്രെഡിറ്റേഷൻ ഏർപ്പെടുത്താനുള്ള നടപടികൾക്ക് തുടക്കമിട്ടു. ഇത് സംബന്ധിച്ചുള്ള രേഖകൾ സമർപ്പിക്കുന്നതിനുള്ള സമയം രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.

20-ഓളം ഓൺലൈൻ മീഡിയകളാണ് ഇതുവരെ അക്രെഡിറ്റേഷന് അപേക്ഷിച്ചത്. ആദ്യം അപേക്ഷ നൽകിയത് കാൻചാനൽ മീഡിയയാണ്. അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സന്ദീപ് സേനൻ രേഖകൾ സ്വീകരിച്ചു. അക്രെഡിറ്റേഷൻ നൽകുക, ജനറൽബോഡിയിലെ സൂക്ഷ്മപരിശോധനയ്ക്കു ശേഷമാകും. ലോഗോ ട്രേഡ് മാർക്ക്, ഉദ്യം പോർട്ടലിന്റെയും ജി.എസ്.ടി.യുടെയും രജിസ്‌ട്രേഷൻ, ഔദ്യോഗിക വെബ്‌സൈറ്റ് വിവരങ്ങൾ തുടങ്ങി കർശനമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് അക്രെഡിറ്റേഷൻ അനുവദിക്കുന്നത്.

Top