കുവൈത്ത് : ഹവല്ലി ഗവര്‍ണറേറ്റിലെ വീട്ടിനുള്ളില്‍ ബന്ധുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യുന്ന അടിയന്തര കോള്‍ ലഭിച്ച് മണിക്കൂറുകള്‍ക്കകം പ്രതിയെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും ക്രിമിനല്‍ അന്വേഷകര്‍ക്ക് കഴിഞ്ഞതായി മന്ത്രാലയം വ്യക്തമാക്കി.
അന്വേഷണത്തില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിക്ക് ക്രിമിനല്‍ റെക്കോഡ് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടര്‍നടപടികള്‍ക്കായി പ്രതിയെ ബന്ധപ്പെട്ട അധികാരികളിലേക്ക് കൈമാറിയതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഹവല്ലി ഗവര്‍ണറേറ്റില്‍ വീട്ടിനുള്ളില്‍ ഒരാള്‍ കൊല്ലപ്പെട്ടത്. സംഭവത്തിനുപിറകെ പ്രതിക്കായി ഊര്‍ജിത അന്വേഷണം ആരംഭിച്ചിരുന്നു.