സീറ്റിനെച്ചൊല്ലി മർദ്ദനം: പ്രതിക്ക് ആറുമാസം തടവും പിഴയും

ദേ​വി​കു​ളം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ്​ അ​രു​ൺ മൈ​ക്കി​ളാണ് ശിക്ഷ വിധിച്ചത്

സീറ്റിനെച്ചൊല്ലി മർദ്ദനം: പ്രതിക്ക് ആറുമാസം തടവും പിഴയും
സീറ്റിനെച്ചൊല്ലി മർദ്ദനം: പ്രതിക്ക് ആറുമാസം തടവും പിഴയും

മൂ​ന്നാ​ർ: സീ​റ്റ് ത​ർ​ക്ക​ത്തെചൊ​ല്ലി സ​ഹ​യാ​ത്രി​ക​നെ ബ​സി​ൽ മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച പ്ര​തി​ക്ക് ആ​റു​മാ​സം ത​ട​വും 5000 രൂ​പ പി​ഴ​യും .അ​ടി​മാ​ലി ചാ​റ്റു​പാ​റ കൂ​ട്ട​ക്ക​ല്ലേ​ൽ രാ​ജ​ൻ കു​ഞ്ഞ​പ്പ​നെ​യാ​ണ് ശിക്ഷിച്ചത്. ദേ​വി​കു​ളം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ്​ അ​രു​ൺ മൈ​ക്കി​ൾ ആണ് ശിക്ഷ വിധിച്ചത്. പി​ഴ അ​ട​ക്കാ​തി​രു​ന്നാ​ൽ പ്ര​തി ഒ​രു​മാ​സം ത​ട​വ് അ​ധി​കം അ​നു​ഭ​വി​ക്ക​ണം.2014 ആ​ഗ​സ്റ്റി​ൽ മാ​ങ്കു​ളം – അ​ടി​മാ​ലി റൂ​ട്ടി​ൽ മു​നി​പ്പാ​റ വെ​ച്ചാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്.

ബ​സി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന മ​റ്റൊ​രാ​ളു​മാ​യി സീ​റ്റി​നെ​ച്ചൊ​ല്ലി രാ​ജ​ൻ കു​ഞ്ഞ​പ്പ​ൻ വാ​ക്​ത​ർ​ക്ക​മു​ണ്ടാ​യി. തു​ട​ർ​ന്ന് പ്ര​തി യാ​ത്ര​ക്കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും മു​ഖ​ത്തി​നും പ​ല്ലു​ക​ൾ​ക്കും കാ​ലു​ക​ൾ​ക്കും കേ​ടു​വ​രു​ത്തു​ക​യും ചെ​യ്തു.

പ​രി​ക്കേ​റ്റു​കി​ട​ന്ന യാ​ത്ര​ക്കാ​ര​നെ ബ​സ് ജീ​വ​ന​ക്കാ​രും മ​റ്റ് യാ​ത്ര​ക്കാ​രും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സം​ഭ​വ​ത്തി​ന് യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും ദൃ​ക്സാ​ക്ഷി​ക​ളാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ന്​ വേ​ണ്ടി അ​ഡീ. പ​ബ്ലി​ക്‌ പ്രോ​സി​ക്യൂ​ട്ട​ർ എ​സ്. ബി​ജു​കു​മാ​ർ ഹാജരായി.

Top