ജാമ്യത്തിലിറങ്ങിയപ്പോൾ മുങ്ങി; പ്രതി പൊങ്ങിയത് 13 വർഷങ്ങൾക്ക് ശേഷം

പൊലീസിൻ്റെ രഹസ്യ അന്വേഷണത്തിൽ ഇയാൾ ഗാന്ധി റോഡ് വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരം ലഭിക്കുകയും വീട്ടിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

ജാമ്യത്തിലിറങ്ങിയപ്പോൾ മുങ്ങി; പ്രതി പൊങ്ങിയത് 13 വർഷങ്ങൾക്ക് ശേഷം
ജാമ്യത്തിലിറങ്ങിയപ്പോൾ മുങ്ങി; പ്രതി പൊങ്ങിയത് 13 വർഷങ്ങൾക്ക് ശേഷം

കോഴിക്കോട്: ജാമ്യത്തിലിറങ്ങി പ്രതികൾ മുങ്ങുന്നതും ഒടുവിൽ പോലീസ് അവരെ പിടിക്കുന്നതുമായ ഒരുപാട് വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. ദിവസങ്ങൾക്ക് ശേഷം , അല്ലെങ്കിൽ മാസങ്ങൾക്ക് ശേഷമായിരിക്കും ചിലപ്പോൾ മുങ്ങിയ പ്രതികളെ പിടിക്കുക. എന്നാൽ ഇപ്പോഴിതാ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടിയത് 13 വർഷങ്ങൾക്ക് ശേഷമാണ്.

കോഴിക്കോട് ഗാന്ധി റോഡ് സ്വദേശി നിഖിലാണ് പിടിയിലായത്. ഗാന്ധി റോഡ് വച്ച് ധനേഷ് എന്ന വ്യക്തിയെ ആക്രമിച്ച കേസിൽ വെള്ളയിൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ ഇയാൾ 13 വർഷങ്ങൾക്ക് മുന്നേ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. പൊലീസിൻ്റെ രഹസ്യ അന്വേഷണത്തിൽ ഇയാൾ ഗാന്ധി റോഡ് വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരം ലഭിക്കുകയും വീട്ടിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

Top