പീഡനക്കേസിൽ പ്രതിക്ക് 70 വർഷം കഠിന തടവ്

പിഴയടച്ചില്ലെങ്കിൽ മൂന്ന് വർഷവും മൂന്ന് മാസവും അധിക കഠിന തടവും അനുഭവിക്കണം

പീഡനക്കേസിൽ പ്രതിക്ക് 70 വർഷം കഠിന തടവ്
പീഡനക്കേസിൽ പ്രതിക്ക് 70 വർഷം കഠിന തടവ്

മലപ്പുറം: പീഡനക്കേസിൽ 47 കാരന് 70 വർഷം കഠിന തടവും 1.30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. ചെമ്പ്രശേരി സ്വദേശി ടി മുരളീധരനെ (47) ആണ് കോടതി ശിക്ഷിച്ചത്. 14കാരനെ ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി എന്നാണ് കേസ്. പിഴയടച്ചില്ലെങ്കിൽ മൂന്ന് വർഷവും മൂന്ന് മാസവും അധിക കഠിന തടവും അനുഭവിക്കണമെന്നും ജഡ്ജ് എസ് സൂരജ് വിധി പ്രസ്താവത്തിൽ പറയുന്നു.

14കാരനെ വീടിനടുത്തുള്ള മോട്ടോർപുരയിൽ കൊണ്ടുപോയി കൈകൾ കൂട്ടിക്കെട്ടി വായിൽ തുണിതിരുകി നഗ്ന ഫോട്ടോയെടുക്കുകയും ഫോട്ടോകൾ മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നു. പാണ്ടിക്കാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 10 വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്.

Top