CMDRF

കാപ്പ കേസിലെ പ്രതി കഞ്ചാവുമായി പിടിയിൽ

വൈത്തിരി പൊഴുതന സ്വദേശി കെ ജംഷീർ അലിയെ (39) ആണ് വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തത്

കാപ്പ കേസിലെ പ്രതി കഞ്ചാവുമായി പിടിയിൽ
കാപ്പ കേസിലെ പ്രതി കഞ്ചാവുമായി പിടിയിൽ

സുൽത്താൻബത്തേരി: കാപ്പ ചുമത്തപ്പെട്ട പ്രതി കഞ്ചാവുമായി അറസ്റ്റിൽ. വൈത്തിരി പൊഴുതന സ്വദേശി കെ ജംഷീർ അലിയെ (39) ആണ് വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉച്ചയോടെ വെള്ളമുണ്ട പഴഞ്ചന എന്ന സ്ഥലത്ത് വാഹന പരിശോധന നടത്തി വരുന്നതിനിടെ ജംഷീർ അലി ഇതുവഴി എത്തുകയായിരുന്നു. ഇയാൾ സഞ്ചരിച്ച കാറിൽ പരിശോധന നടത്തിയപ്പോഴാണ് 586 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. കാറിന്റെ ഡ്രൈവർ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന്.

Jamsheer Ali

കഞ്ചാവ് പിടിച്ചെടുത്തതിനൊപ്പം പ്രതി സഞ്ചരിച്ച കാറും പോലീസ് പിടിച്ചെടുത്തു. മുൻപ് നിരവധി കേസുകളിൽ പ്രതിയായ ജംഷീർ അലി കാപ്പ ചുമത്തപ്പെട്ട് ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയതായിരുന്നു. ഇതിനിടെയാണ് കഞ്ചാവുമായി ഇപ്പോൾ പിടിയിലായിരിക്കുന്നത്. വെള്ളമുണ്ട സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ എൽ സുരേഷ്ബാബു, സബ് ഇൻസ്പെക്ടർ വിനോദ് ജോസഫ്, എഎസ്ഐ സിഡിയ ഐസക്, സിവിൽ പോലീസ് ഓഫീസർ ദിലീപ് എന്നിവരാണ് വാഹന പരിശോധന സംഘത്തിലുണ്ടായിരുന്നത്.

Top