CMDRF

ഒളിവില്‍ കഴിഞ്ഞിരുന്ന പോക്‌സോ കേസ് പ്രതി പിടിയില്‍

ഒളിവില്‍ കഴിഞ്ഞിരുന്ന പോക്‌സോ കേസ് പ്രതി പിടിയില്‍
ഒളിവില്‍ കഴിഞ്ഞിരുന്ന പോക്‌സോ കേസ് പ്രതി പിടിയില്‍

കാഞ്ഞിരപ്പള്ളി: ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞിരുന്ന പോക്‌സോ കേസ് പ്രതിയെ വര്‍ഷങ്ങള്‍ക്കു ശേഷം പിടികൂടി. കാഞ്ഞിരപ്പള്ളി, നാച്ചി കോളനി ഭാഗത്ത് പുത്തന്‍പുരയ്ക്കല്‍ അഷറഫ് അലിയാര്‍ (52) ആണ് അറസ്റ്റിലായത്. ഇയാളെ 2015, 2019 എന്നീ വര്‍ഷങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗിക ചൂഷണം നടത്തിയ കേസില്‍ കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കോടതിയില്‍ നിന്ന് ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നിര്‍ദേശം അനുസരിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് ഏര്‍വാടിയില്‍നിന്ന് പിടികൂടിയത്. എസ്.എച്ച്.ഒ എം.എസ്. ഫൈസല്‍, സി.പി.ഒമാരായ ശ്രീരാജ്, വിമല്‍ ബി. നായര്‍, അരു ണ്‍ കെ. അശോക് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Top