CMDRF

20.62 കിലോഗ്രാം കഞ്ചാവുമായി നിരവധി കേസുകളിലെ പ്രതി പിടിയിൽ

ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്

20.62 കിലോഗ്രാം കഞ്ചാവുമായി നിരവധി കേസുകളിലെ പ്രതി പിടിയിൽ
20.62 കിലോഗ്രാം കഞ്ചാവുമായി നിരവധി കേസുകളിലെ പ്രതി പിടിയിൽ

ഇടുക്കി: ഇടുക്കിയിൽ നിരവധി കേസുകളിലെ പ്രതിയും ഗുണ്ട ലിസ്റ്റിലുള്ളതുമായ ആളെ 20.62 കിലോഗ്രാം കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി. ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ മിഥിൻലാലും സംഘവും ചേർന്നാണ് മഹേഷിനെ അറസ്റ്റ് ചെയ്തത്. ഇതിനിടെയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും കഞ്ചാവ് പാക്ക് ചെയ്യുന്നതിന് ആവശ്യമായ സിപ് ലോക്ക് കവറുകൾ, കഞ്ചാവ് തൂക്കുന്നതിനുള്ള ത്രാസ് എന്നിവയും കണ്ടെടുത്തു.

Also read: 7 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗങ്ങളായ സിജുമോൻ കെ എൻ, ആൽബിൻ ജോസ്, സൈബർ സെല്ലിലെ സിവിൽ എക്സൈസ് ഓഫീസർ അനൂപ് പി ജോസഫ് എന്നിവർ ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ വിജയകുമാർ, അസിസ്റ്റൻറ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ നെബു.എ.സി, ഷാജി ജെയിംസ്, തോമസ് ജോൺ, പ്രിവെൻ്റീവ് ഓഫീസർ(ഗ്രേഡ്) രഞ്ജിത്ത്.എൻ , വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സുരഭി.കെ.എം, അശ്വതി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശശി.പി.കെ എന്നിവരും പങ്കെടുത്തു.

Top