കുഞ്ഞിനെ വിറ്റ പണത്തെ ചൊല്ലി തർക്കം ; പ്രതികൾ പിടിയിൽ

നാഗർകോവിലിലുള്ള ദമ്പതിമാർക്കാണ് കുഞ്ഞിനെ വിറ്റത്

കുഞ്ഞിനെ വിറ്റ പണത്തെ ചൊല്ലി തർക്കം ; പ്രതികൾ പിടിയിൽ
കുഞ്ഞിനെ വിറ്റ പണത്തെ ചൊല്ലി തർക്കം ; പ്രതികൾ പിടിയിൽ

ഈറോഡ്: ജനിച്ച് 40 ദിവസം പ്രായമായ കുഞ്ഞിനെ 4.5 ലക്ഷത്തിന് വിറ്റത്തിന് അച്ഛനടക്കമുള്ള പ്രതികൾ പിടിയിൽ. കുഞ്ഞിന്റെ അച്ഛൻ മാണിക്യംപാളയം സ്വദേശി സി. സന്തോഷ് കുമാർ (28), ഇടനിലക്കാരായ പെരിയസെമ്മൂർ സ്വദേശികളായ എസ്. രാധ (39), ആർ. ശെൽവി (47), ജി. രേവതി (35), ലക്ഷ്മിനഗർ സ്വദേശി എ. സിദ്ധിക്കബാനു (44) എന്നിവരാണ് പിടിയിലായത്.

കുഞ്ഞിന്റെ അമ്മ നിത്യ (28) നൽകിയ പരാതിയിലാണ് പോലീസ് നടപടി. നിത്യയും സന്തോഷും നിയമപരമായി വിവാഹിതരായിരുന്നില്ല. അതുകൊണ്ട് ആണ് ഇവർ കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത്. നാഗർകോവിലിലുള്ള ദമ്പതിമാർക്കാണ് കുഞ്ഞിനെ വിറ്റത്. തുക വീതംവെക്കുന്നതിൽ സന്തോഷും നിത്യയും തമ്മിലുണ്ടായ തർക്കമാണ് സംഭവം പുറത്തറിയാൻ കാരണമായത്.

Also Read: കൊല്ലത്ത് എംഡിഎംഎയുമായി സീരിയല്‍ നടി അറസ്റ്റിലായ സംഭവം; നിര്‍ണായക വിവരങ്ങള്‍ പൊലീസിന്

തുകയുടെ വലിയഭാഗം സന്തോഷ് തട്ടിയെടുത്തതോടെ നിത്യ പോലിസിനെ സമീപിക്കുകയും കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. പോലീസ് നാഗർകോവിലിൽച്ചെന്ന് കുഞ്ഞിനെ വീണ്ടെടുത്തു. സന്തോഷും രാധയും നിരവധി ​കേസുകളിൽ പ്രതികളാണ്‌. കേസിൽ ആറുപ്രതികൾ കൂടിയുണ്ട്. അവർക്കായി അന്വേഷണം നടക്കുന്നു.

Top