കൊൽക്കത്ത: കൊൽക്കത്തയിലെ യുവഡോക്ടറുടെ കൊലപാതകത്തിൽ പശ്ചിമബംഗാൾ ഗവർണർ മുഖ്യമന്ത്രി മമതയോട് അടിയന്തര റിപ്പോർട്ട് തേടി. കൊലപാതകത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്നാണ് പ്രതി പറയുന്നത്.
മുൻ കൊൽക്കത്ത കമ്മീഷണർ വിനീത് ഗോയൽ ഗൂഢാലോചന നടത്തിയാണ് തന്നെ കേസിൽ കുടുക്കിയതും അറസ്റ്റ് ചെയ്തെന്നും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ടെന്നുമാണ് പ്രതിയായ സഞ്ജയ് റോയ് ഇന്നലെ കോടതിയിൽ ഹാജരാകാൻ പോകുന്നത് വഴി മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനെ തുടർന്ന് പശ്ചിമബംഗാൾ ഗവർണർ സിവി ആനന്ദബോസ് മുഖ്യമന്ത്രി മമത ബാനർജിയോട് അടിയന്തര റിപ്പോർട്ട് തേടിയിരിക്കുകയാണ്.
വിനീത് ഗോയലിനെ കേസന്വേഷണം പുരോഗമിക്കുമ്പോൾ തന്നെ കമ്മീഷണർ സ്ഥാനത്തുനിന്നും മാറ്റിയിരുന്നു.