മനാമ: ഗ്യാസ് സിലിണ്ടറിന് തീ കൊളുത്തുമെന്ന് ഭീഷണിപ്പെടുത്തി കാര്‍ മോഷ്ടിച്ച കേസില്‍ രണ്ടുപേരെ ഹൈ ക്രിമിനല്‍ കോടതി അഞ്ചുവര്‍ഷത്തെ തടവിന് ശിക്ഷിച്ചു. 40 വയസ്സുള്ള പുരുഷനെയും കൂട്ടാളിയായ സ്ത്രീയെയുമാണ് ശിക്ഷിച്ചത്. ഈസ്റ്റ് റിഫയിലെ മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. കുടുംബമാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. ഗൃഹനാഥന്‍ കാറില്‍നിന്നിറങ്ങി കടയിലേക്കുപോയ സമയത്താണ് സംഭവം.
കാറില്‍ സ്ത്രീയും കുട്ടിയും മാത്രമായിരുന്നു. ഈ സമയം ഗ്യാസ് സിലിണ്ടറും ലൈറ്ററുമായി എത്തിയ പ്രതി സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തി കാറില്‍ നിന്നിറങ്ങാന്‍ സ്ത്രീയെയും മകളെയും നിര്‍ബന്ധിച്ചു. സ്ത്രീയുടെ പക്കലുണ്ടായിരുന്ന സാധനങ്ങളും കൈക്കലാക്കി. തുടര്‍ന്ന് വാഹനവുമായി മുങ്ങുകയും ചെയ്തു. സുരക്ഷാ കാമറകളില്‍ പതിഞ്ഞ ദൃശ്യം പിന്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.