പത്തനംതിട്ട: വൈദികൻ എന്ന വ്യാജേന വീട്ടിൽ കയറി പ്രാർത്ഥിച്ച ശേഷം വൃദ്ധയുടെ മാല മോഷ്ടിച്ച പ്രതി പിടിയിൽ. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി ഷിബു എസ് ആണ് പിടിയിലായത്. പിടിയിലായ പ്രതി സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ലോക്കപ്പിനുള്ളിൽ നിന്ന് പൊലീസുകാരുടെ നേർക്ക് വിസർജ്യം എറിഞ്ഞായിരുന്നു പരാക്രമം നടത്തിയത്.
പത്തനംതിട്ട ഏനാദിമംഗലത്ത് കഴിഞ്ഞ ദിവസമായിരുന്നു വൈദികൻ എന്ന വ്യാജേന വീട്ടിൽ കയറി പ്രതി മോഷണം നടത്തിയത്. ഏനാദിമംഗലം തോട്ടപ്പാലം സ്വദേശികളായ ബേബി – മറിയാമ്മ ദമ്പതികളാണ് മോഷണത്തിനിരയായത്. 30ന് ജയിൽ മോചിതനായതിന് തൊട്ടുപിന്നാലെയാണ് വീണ്ടും മോഷണം.
ALSO READ: പൂരം കലക്കൽ; സുരേഷ് ഗോപിക്കെതിരെ കേസ്
വൈദികൻ എന്ന് പറഞ്ഞ് പരിചയപ്പെടുത്തി സഭയുമായി ബന്ധപ്പെട്ട ഒരു ധനസഹായം കുടുംബത്തിന് അനുവദിച്ചിട്ടുണ്ടെന്നും അത് ലഭ്യമാകാൻ ആയിരം രൂപ നൽകണമെന്നും പറഞ്ഞ് പണം വാങ്ങിയ ശേഷം വീടിനുള്ളിൽ കയറുകയും തുടർന്ന് പ്രാർത്ഥിക്കുകയും പിന്നാലെ വീട്ടിലുണ്ടായിരുന്ന യുവതിയുടെ കഴുത്തിൽ കിടന്ന ഒരു പവൻ്റെ മാല പൊട്ടിച്ചോടുകയുമായിരുന്നു.