CMDRF

ദളിത് കുടുംബത്തെ കൊന്ന സംഭവം; അധ്യാപകന്റെ ഭാര്യയുമായി പ്രണയത്തിലായിരുന്നുവെന്ന് പ്രതി

ആത്മഹത്യചെയ്യാനായി വെടിയുയര്‍ത്തെങ്കിലും ഉന്നം തെറ്റിയതോടെ ബൈക്കില്‍ രക്ഷപ്പെടുകുയായിരുന്നു

ദളിത് കുടുംബത്തെ കൊന്ന സംഭവം; അധ്യാപകന്റെ ഭാര്യയുമായി പ്രണയത്തിലായിരുന്നുവെന്ന് പ്രതി
ദളിത് കുടുംബത്തെ കൊന്ന സംഭവം; അധ്യാപകന്റെ ഭാര്യയുമായി പ്രണയത്തിലായിരുന്നുവെന്ന് പ്രതി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അമേഠിയില്‍ ദളിത് കുടുംബത്തിലെ നാലം​ഗത്തെ കാെലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ചന്ദൻ വർമ്മയെ പോലീസ് കസ്റ്റഡിലെടുത്തു. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ ദളിത് യുവാവും ഭാര്യയും രണ്ടു പെണ്‍മക്കളുമാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട യുവതിയുമായി തനിക്ക് ഒന്നരവർഷത്തോളമായി ബന്ധമുണ്ടായിരുന്നെന്നും അതു വഷളായതിനാലാണ് കൊലപാതകം നടത്തിയതെന്നുമാണ് പ്രതി ചന്ദൻ വർമ മൊഴി നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയോടെ നോയിഡയ്ക്ക് സമീപമുള്ള ടോൾ പ്ലാസയിൽ നിന്നാണ് ചന്ദൻ വർമയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാത്രി ഏഴരെയോടെയാണ് ഇയാൾ റായ്ബറേലി സ്വദേശിയും അമേഠിയിൽ സർക്കാർ സ്കൂൾ അധ്യാപകനുമായ സുനിൽകുമാർ (35), ഭാര്യ പൂനം (32), മകൾ ദൃഷ്ടി (6), ഒരു വയസ്സുള്ള മകൾ എന്നിവരെ വെടിവെച്ച് കൊലപ്പെടുത്തിയത്. വധഭീഷണി നേരിടുന്നതായി പൊലീസിൽ പരാതി നൽകി ഒരു മാസത്തിനുശേഷമായിരുന്നു സംഭവം.

Also Read: എടിഎം കവര്‍ച്ച; പ്രതികളെ തെളിവെടുപ്പിനെത്തിച്ചു

ബുധനാഴ്ച രാത്രി സുനിലിന്റെ വീട്ടിലേക്ക് എത്തിയ ഇയാള്‍ കയ്യില്‍ കരുതിയിരുന്ന തോക്കുപയോഗിച്ച് അധ്യാപകനെും ഭാര്യയെയും വെടിവെച്ചു. സംഭവ സ്ഥലത്തേക്കെത്തിയ കുട്ടികളെയും വെടിവെച്ച് കൊലപ്പെടുത്തിയ ഇയാള്‍ ആത്മഹത്യചെയ്യാനായി വെടിയുയര്‍ത്തെങ്കിലും ഉന്നം തെറ്റിയതോടെ ബൈക്കില്‍ രക്ഷപ്പെടുകുയായിരുന്നു. അതിനിടെ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ചന്ദൻ വർമയെ പൊലീസ് വെടിവച്ച് കീഴ്‌പ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുത്ത് ചന്ദൻവർമ രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും ഇതോടെ ഇയാളുടെ കാലിന് വെടിവയ്ക്കുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.

Top