എഡിജിപിക്കെതിരായ നടപടി പ്രതിപക്ഷത്തെ ഭയന്ന്; വിഡി സതീശൻ

പൂരം കലക്കിയതിനാണോ ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതിനാണോ നടപടി എന്നത് വ്യക്തമാക്കണമെന്ന് വിഡി സതീശൻ‌

എഡിജിപിക്കെതിരായ നടപടി പ്രതിപക്ഷത്തെ ഭയന്ന്; വിഡി സതീശൻ
എഡിജിപിക്കെതിരായ നടപടി പ്രതിപക്ഷത്തെ ഭയന്ന്; വിഡി സതീശൻ

തിരുവനന്തപുരം: എഡിജിപി എംആർ അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയ നടപടിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രതിപക്ഷത്തെ ഭയന്നിട്ടാണ് എഡിജിപിക്കെതിരായ നടപടിയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. നടപടി വന്നത് 32 ദിവസത്തിന് ശേഷം. സംഭവം നടന്ന 16 മാസത്തിന് ശേഷമാണ് കൂടിക്കാഴ്ചയിലെ നടപടിയെന്ന് വിഡി സതീശൻ പറഞ്ഞു.

പൂരം കലക്കിയതിനാണോ ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതിനാണോ നടപടി എന്നത് വ്യക്തമാക്കണമെന്ന് വിഡി സതീശൻ‌ ആവശ്യപ്പെട്ടു. ഈ രണ്ടു കാര്യങ്ങൾക്കാണെങ്കിലും ഈ നടപടി പോരായെന്ന് പ്രതിപക്ഷം പറഞ്ഞു. ഇതെന്തൊരു പ്രഹസനമാണ് മുഖ്യമന്ത്രിയെന്ന് വിഡി സതീശൻ. ബാക്കി നാളെ സഭയിൽ പറയുമെന്ന് വിഡി സതീശൻ‌ പറഞ്ഞു.

Top