CMDRF

അനധികൃത റിയല്‍ എസ്റ്റേറ്റ് പരസ്യങ്ങള്‍ക്കെതിരെ നടപടി

9,600 റിയല്‍ എസ്റ്റേറ്റ് പരസ്യങ്ങള്‍ കണ്ടെത്തിയെന്ന് സൗദി റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റി വ്യക്തമാക്കി

അനധികൃത റിയല്‍ എസ്റ്റേറ്റ് പരസ്യങ്ങള്‍ക്കെതിരെ നടപടി
അനധികൃത റിയല്‍ എസ്റ്റേറ്റ് പരസ്യങ്ങള്‍ക്കെതിരെ നടപടി

റിയാദ്: അനധികൃത റിയല്‍ എസ്റ്റേറ്റ് പരസ്യങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കി. പൊതുസ്ഥലങ്ങളില്‍ നിയമം ലംഘിച്ച് പ്രത്യക്ഷപ്പെട്ട 9,600 റിയല്‍ എസ്റ്റേറ്റ് പരസ്യങ്ങള്‍ കണ്ടെത്തിയെന്ന് സൗദി റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റി വ്യക്തമാക്കി. ആഗസ്റ്റ് മാസത്തില്‍ അതോറിറ്റി 16,800 ഫീല്‍ഡ് നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തി.

നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി പരസ്യങ്ങളുടെയും ഡിജിറ്റല്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് രീതികളുടെയും സ്ഥിരത പരിശോധിക്കുന്നതിന് ഡിജിറ്റല്‍ ചാനലുകളെയും റിയല്‍ എസ്റ്റേറ്റ് പ്ലാറ്റ്ഫോമുകളെയും ലക്ഷ്യമാക്കിയുള്ള മേല്‍നോട്ടം തുടരുകയാണെന്നും അതോറിറ്റി പറഞ്ഞു.മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ അതോറിറ്റി 14 സംയുക്ത നിരീക്ഷണ സന്ദര്‍ശനങ്ങള്‍ നടത്തി. റിയാദ്, കിഴക്കന്‍ പ്രവിശ്യ, മക്ക, ഖസീം എന്നീ പ്രവിശ്യകളിലെ 180 റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു.

Also Read:ശൂറാ കൗണ്‍സിലും ഉന്നത പണ്ഡിതസഭയും പുനഃസംഘടിപ്പിച്ചു

റിയല്‍ എസ്റ്റേറ്റ് നിയമനിര്‍മാണവും റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് സംവിധാനവും സ്ഥാപനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ഈ പരിശോധനയെന്നും അതോറിറ്റി വ്യക്തമാക്കി.മുന്നറിയിപ്പുകള്‍, ലൈസന്‍സ് സസ്‌പെന്‍ഷന്‍ അല്ലെങ്കില്‍ റദ്ദാക്കല്‍, സാമ്പത്തിക പിഴകള്‍ എന്നിവ ഉള്‍പ്പെടുന്ന പിഴകള്‍ ഒഴിവാക്കുന്നതിന് റിയല്‍ എസ്റ്റേറ്റ് ചട്ടങ്ങളുടെ നിയമങ്ങള്‍ പാലിക്കാന്‍ എല്ലാ ബ്രോക്കര്‍മാരോടും റിയല്‍ എസ്റ്റേറ്റ് സേവന ദാതാക്കളോടും അതോറിറ്റി ആഹ്വാനം ചെയ്തു. റിയല്‍ എസ്റ്റേറ്റ് ലംഘനങ്ങളോ വഞ്ചനയോ ഉണ്ടെന്ന് സംശയിക്കുന്നെങ്കില്‍ രാജ്യത്തെ പൗരന്മാരോടും വിദേശ താമസക്കാരോടും അത് അറിയിക്കാനും ആവശ്യപ്പെട്ടു.

Top