ചേലക്കര: സർക്കാർ നൽകിയ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായാണ് മേപ്പാടി പഞ്ചായത്ത് മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് സാധനങ്ങൾ നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പഴയ സാധനങ്ങൾ നൽകിയത് മേപ്പാടി പഞ്ചായത്താണ്. ഇത് ഗുരുതരമായ പ്രശ്നമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തത്തിൻ്റെ തുടക്കത്തിൽ തന്നെ പഴയ സാധനങ്ങൾ ദുരിതബാധിതർക്ക് നൽകരുതെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. മേപ്പാടിയിലെ വിഷയത്തിൽ വിജിലൻസ് വിശദമായ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.