ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാള്‍ ദിനത്തില്‍ വീഡിയോക്ക് വേണ്ടി വ്യാജ രക്തദാനം നടത്തിയ ബിജെപി നേതാവിന് സോഷ്യല്‍ മീഡിയയില്‍ പരിഹാസം. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് മേയറും മുതിര്‍ന്ന ബിജെപി നേതാവുമായ വിനോദ് അഗര്‍വാളിനാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ. വിനോദ് അഗര്‍വാളിന്റെ ഈ വ്യാജ രക്തദാനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
സൂചി തൊലിപ്പുറത്ത് ഘടിപ്പിച്ചു; വീഡിയോ പകര്‍ത്തിയ ശേഷം സൂചി എടുത്തുമാറ്റി
പ്രാദേശിക ബിജെപി ഓഫീസിൽ സെപ്റ്റംബര്‍ പതിനേഴിനാണ് സംഭവം. പ്രധാനമന്ത്രിയുടെ പിറന്നാളിനോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ബിജെപി നേതാവ് വിനോദ് അഗര്‍വാള്‍. നേതാവ് ബെഡില്‍ കിടന്നതോടെ ആരോഗ്യപ്രവര്‍ത്തകന്‍ രക്തസമ്മര്‍ദം പരിശോധിച്ചു. എന്നാല്‍ രക്തമെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കരുതെന്ന് അഗര്‍വാള്‍ ആരോഗ്യപ്രവര്‍ത്തകരോട് പറഞ്ഞു.
തുടര്‍ന്ന് സൂചി തൊലിപ്പുറത്ത് ഘടിപ്പിച്ചു. ശേഷം വീഡിയോ പകര്‍ത്തിയ ശേഷം സൂചി എടുത്തുമാറ്റിയതോടെ ഉടൻ തന്നെ അഗര്‍വാള്‍ മുറിവിടുകയായിരുന്നു. എന്നാൽ ഈ അഭിനയ മികവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. അഗര്‍വാളിന്റെ രക്തദാനം ക്യാമറയ്ക്ക് വേണ്ടി മാത്രമാണെന്ന് സോഷ്യല്‍ മീഡിയ പരിഹസിച്ചു.
Also Read: ഫ്‌ളൈ ഓവറില്‍ നിന്ന് ചാടിയ ഗ്യാങ്സ്റ്റര്‍ മരിച്ചു
അതങ്ങനെയല്ല! മറുപടിയുമായി ബിജെപി നേതാവും…
ട്രോളിനു പിന്നാലെ പ്രതികരണവുമായി എത്തിയ അഗര്‍വാള്‍, താൻ രക്തദാനത്തിന് വളരെ താത്പര്യം പ്രകടിപ്പിച്ചാണ് ക്യാമ്പിലെത്തിയതെന്ന് പറഞ്ഞു. എന്നാൽ തനിക്കെന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടോ എന്ന് ഡോക്ടര്‍മാര്‍ ചോദിച്ചു. അപ്പോൾ തനിക്ക് പ്രമേഹമുള്ള കാര്യം ചൂണ്ടിക്കാട്ടി.
Also Read: നടന്‍ പര്‍വീണ്‍ ദബസിന് കാറപകടത്തില്‍ ഗുരുതര പരിക്ക്
ഇതിന് പുറമേ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെക്കുറിച്ചും പറഞ്ഞു. അതേസമയം ഇക്കാര്യം പറഞ്ഞപ്പോള്‍ തനിക്ക് രക്തദാനം നടത്താൻ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ പറയുകയായിരുന്നുവെന്നും അഗര്‍വാള്‍ പറഞ്ഞു.