CMDRF

ഇല്ലാത്ത ഓണാഘോഷത്തിൻ്റെ പേരില്‍ നടപടി; സംഭവത്തില്‍ വിമർശനം

വിവിധ കലാപരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു, അത് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു എന്നിവയാണ് വിശദീകരണത്തിന് കാരണം.

ഇല്ലാത്ത ഓണാഘോഷത്തിൻ്റെ പേരില്‍ നടപടി; സംഭവത്തില്‍ വിമർശനം
ഇല്ലാത്ത ഓണാഘോഷത്തിൻ്റെ പേരില്‍ നടപടി; സംഭവത്തില്‍ വിമർശനം

കോഴിക്കോട്: ഓണാഘോഷത്തിൻ്റെ പേരിൽ വിശദീകരണം തേടിയതിനെ തുടർന്ന് ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടറുടെ നടപടിയിൽ വിമർശനം. ഇല്ലാത്ത ഉത്തരവിൻ്റെ പേരിലാണ് ഈ നടപടിയെന്ന് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ വിമർശിച്ചു. ഡയറക്ടറുടെ ഈ നടപടി വകുപ്പിന് അവമതിപ്പ് ഉണ്ടാക്കുന്നുവെന്ന് വിമർശിച്ച ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ, ഇല്ലാത്ത ഓണാഘോഷത്തിൻ്റെ പേരിൽ വിശദീകരണം തേടിയ നടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.

സ്ഥാപന മേധാവികളെ ഭീഷണിപ്പെടുത്തുന്നതാണ് ഡയറക്ടറുടെ നടപടിയെന്നും വിമർശനം ഉയർന്നു. സംഭവത്തിൽ ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ആരോഗ്യമന്ത്രിക്ക് പരാതി നൽകി.

Also Read: ഓണം വരവായി; ഇന്ന് ഉത്രാടപ്പാച്ചിൽ

കോഴിക്കോട് ജില്ലാ ആയുർവേദ ആശുപത്രിയിലെ ഓണാഘോഷത്തിന്റെ പേരിലാണ് നിലവിലെ ഭാരതീയ ചികിത്സാവകുപ്പ് ഡയറക്ടർ വിശദീകരണം തേടിയത്. വയനാട് ദുരന്ത പശ്ചാത്തലത്തിൽ സർക്കാർ തലത്തിൽ ഓണാഘോഷം പാടില്ലെന്ന ഉത്തരവ് ലംഘിച്ചതിൻ്റെ പേരിലാണ് നടപടി. ഓണാഘോഷത്തിൽ പങ്കെടുത്ത ജീവനക്കാരുടെ പേരും തസ്തികയും സമർപ്പിക്കാനാണ് ‍ഡിഎംഒയോട് ഡയറക്ടർ ആവശ്യപ്പെട്ടത്.

Also Read: ‘മാധ്യമങ്ങളെല്ലാം തെറ്റായി വ്യാഖ്യാനിക്കുകയാണ്’; പിണറായിയെ കണ്ട് ഇ.പി ജയരാജൻ

അതോടൊപ്പം ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം തേടണമെന്നും ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ കലാപരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു, അത് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു എന്നിവയാണ് വിശദീകരണത്തിന് കാരണം.

Top