ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ നടപടി; ഹെൽത്ത് ഇൻസ്​പെക്ടർക്ക് സസ്​പെൻഷൻ

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ നടപടി; ഹെൽത്ത് ഇൻസ്​പെക്ടർക്ക് സസ്​പെൻഷൻ
ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ നടപടി; ഹെൽത്ത് ഇൻസ്​പെക്ടർക്ക് സസ്​പെൻഷൻ

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ നടപടി. ഹെൽത്ത് ഇൻസ്പെക്ടർ കെ.ഗണേശനെ മേയർ സസ്പെൻഡ് ചെയ്തു. കോർപ്പറേഷന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. തോട്ടിലെ മാലിന്യം കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തൽ. തോടിന്റെ തമ്പാനൂർ കൂടി ഉൾപ്പെടുന്ന പ്രദേശത്തിന്റെ ചുമതല ഗണേശനായിരുന്നു നൽകിയിരുന്നത്.

കഴിഞ്ഞയാഴ്ച ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ തൊഴിലാളിയായ​ ജോയി ഒഴുക്കിൽപ്പെട്ട് മരിച്ച സംഭവം വലിയ വിവാദമായിരുന്നു​. തോട് വൃത്തിയാക്കലുമായി ബന്ധപ്പെട്ട് കോർപറേഷനും റെയിൽവെയും പരസ്പരം പഴിചാരിയിരുന്നു. മാലിന്യം നീക്കി തോട് വൃത്തിയാക്കാത്തതിൽ മേയർ ആര്യാ രാജേന്ദ്രൻ റെയിൽ​വേയെ കുറ്റപ്പെടുത്തിയിരുന്നു. അതിന് പിന്നാ​ലെയാണ് കോർപറേഷൻ ഹെൽത്ത് ഇൻസ്​പെക്ടറെ മേയർ സസ്​പെൻഡ് ചെയ്തത്.

പൊതു ഓടയിലേക്ക് മലിനജലം ഒഴുക്കി വിട്ടതിന് പോത്തീസ് സ്വര്‍ണ മഹല്‍ അടച്ചുപൂട്ടിക്കാന്‍ കഴിഞ്ഞ ദിവസം ഉത്തരവായിരുന്നു. ഇക്കാര്യം ഗണേഷിനെ അറിയിക്കാന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നങ്കിലും കഴിഞ്ഞിരുന്നില്ല.തുടര്‍ന്ന് ഹെല്‍ത്ത് സ്‌ക്വാഡ് നേരിട്ട് വിവരമറിയിച്ചിട്ടും ഗണേഷ് കുമാര്‍ സ്ഥലത്ത് ഹാജരാവുകയോ ഡ്യൂട്ടിയില്‍ പങ്കെടുക്കുകയോ ചെയ്തിരുന്നില്ല. തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.

Top