അനധികൃതമായി പ്രവര്‍ത്തിച്ച ഹെല്‍ത്ത് സര്‍വിസ് ഏജന്‍സിക്കെതിരെ നടപടി

അനധികൃതമായി പ്രവര്‍ത്തിച്ച ഹെല്‍ത്ത് സര്‍വിസ് ഏജന്‍സിക്കെതിരെ നടപടി
അനധികൃതമായി പ്രവര്‍ത്തിച്ച ഹെല്‍ത്ത് സര്‍വിസ് ഏജന്‍സിക്കെതിരെ നടപടി

ദോഹ: അനധികൃതമായി പ്രവര്‍ത്തിച്ച സ്വകാര്യ ആരോഗ്യ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ച് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. ആവശ്യമായ പ്രഫഷനല്‍ ലൈസന്‍സ് ഇല്ലാത്ത ജീവനക്കാര്‍, അംഗീകാരമില്ലാത്ത തൊഴിലുടമ തുടങ്ങിയ നിരവധി കുറ്റങ്ങള്‍ ചുമത്തപ്പെട്ട ഹെല്‍ത്ത് സര്‍വിസ് ഏജന്‍സി അടച്ചു പൂട്ടിയതായി മന്ത്രാലയം വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. രാജ്യത്തെ പൊതുജനാരോഗ്യ മേഖല കുറ്റമറ്റതാക്കി മാറ്റുന്നതിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചത്. സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ച അഞ്ചു നഴ്‌സുമാര്‍, മൂന്ന് ഫിസിയോ തെറപ്പിസ്റ്റ് എന്നിവര്‍ നിയമലംഘനം നടത്തിയതായും കണ്ടെത്തി.

ആവശ്യമായ പ്രഫഷണല്‍ ലൈസന്‍സ് ഇല്ലാതെ പ്രാക്ടിസ് ചെയ്യുക, അനധികൃത തൊഴിലുടമകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക, അംഗീകൃത ലൈസന്‍സുകളുടെ പരിധിക്കപ്പുറമുള്ള ജോലികള്‍ ചെയ്യുക എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. രാജ്യത്തെ തൊഴില്‍, ആരോഗ്യ സംരക്ഷണ നിയമങ്ങളുടെ ലംഘനമാണ് ഇവരുടേതെന്ന് മന്ത്രാലയം വ്യക്തമാക്കി. കുറ്റക്കാരായ ആരോഗ്യ പ്രവര്‍ത്തകരുടെ പ്രഫഷനല്‍ ലൈസന്‍സ് മന്ത്രാലയം റദ്ദാക്കുകയും ഇവര്‍ക്കെതിരെയും സ്ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറുകയും ചെയ്തു.

Top