ചെറുതായിട്ടൊന്ന് ആളുമാറിപോയി; കള്ളനോട്ടിൽ ഗാന്ധിജിക്ക് പകരം നടൻ അനുപം ഖേർ

അഹമ്മദാബാദിലെ വ്യവസായിയായ മെഹുൽ താക്കറിന് രണ്ട് പേർ കൈമാറിയതാണ് ഈ കള്ളനോട്ടുകൾ

ചെറുതായിട്ടൊന്ന് ആളുമാറിപോയി; കള്ളനോട്ടിൽ ഗാന്ധിജിക്ക് പകരം നടൻ അനുപം ഖേർ
ചെറുതായിട്ടൊന്ന് ആളുമാറിപോയി; കള്ളനോട്ടിൽ ഗാന്ധിജിക്ക് പകരം നടൻ അനുപം ഖേർ

കക്കാനറിഞ്ഞാൽ നിക്കാനും അറിയണം എന്ന് പറയുന്നത് വെറുതെയല്ല. അല്ലെങ്കിൽ ചിലപ്പോൾ ഇതുപോലെ കയ്യോടെ പിടികൂടും. ഗാന്ധിജിക്ക് പകരം ബോളിവുഡ് നടൻ അനുപം ഖേറിന്‍റെ ഫോട്ടോ പതിച്ച് കള്ളനോട്ടുകൾ പിടികൂടി അഹമ്മദാബാദ് പൊലീസ്. അഹമ്മദാബാദിലെ വ്യവസായിയായ മെഹുൽ താക്കറിന് രണ്ട് പേർ കൈമാറിയതാണ് ഈ കള്ളനോട്ടുകൾ. 2100 ഗ്രാം സ്വർണത്തിന് പകരമായി 1.6 കോടി രൂപ നൽകാമെന്ന് പ്രതികൾ വാഗ്ദാനം ചെയ്തിരുന്നു. തുടർന്നാണ് പണം കൈമാറിയത്. പിന്നീട് പരിശോധിച്ചപ്പോഴാണ് ഗാന്ധിജിക്ക് പകരം അനുപം ഖേറാണെന്ന് കണ്ടെത്തിയത്. ‌‌

ഫോട്ടോയിൽ മാത്രമല്ല കുഴപ്പം, Reserve Bank of India എന്നതിന് പകരം ‘Resole Bank of India’ എന്നാണ് കള്ളനോട്ടിലുള്ളത്. കള്ളനോട്ടിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ‘ഈ നാട്ടിൽ എന്തും സംഭവിക്കാം’ എന്നാണ് തന്‍റെ ചിത്രമുള്ള 500 രൂപ നോട്ടിന്‍റെ ദൃശ്യങ്ങൾ പങ്കുവെച്ച് നടൻ അനുപം ഖേർ പറഞ്ഞത്.

Also Read: കാമറവഴി പ്രതികളെ തിരിച്ചറിയാം; ബംഗളൂരു പൊലീസിന്‍റെ കാമറയിൽ പതിഞ്ഞത് രണ്ടര ലക്ഷം കുറ്റവാളികൾ

പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞില്ലെങ്കിലും പൊലിസ് ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്

Top