CMDRF

തനിക്കെതിരെ ആരോപണം ഉന്നയിച്ച സ്ത്രീ മുഖം മറയ്ക്കാതെ പുറത്തുവരണം: ബാബുരാജ്

തനിക്കെതിരെ ആരോപണം ഉന്നയിച്ച സ്ത്രീ മുഖം മറയ്ക്കാതെ പുറത്തുവരണം: ബാബുരാജ്
തനിക്കെതിരെ ആരോപണം ഉന്നയിച്ച സ്ത്രീ മുഖം മറയ്ക്കാതെ പുറത്തുവരണം: ബാബുരാജ്

ന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന ജൂനിയർ ആർട്ടിസ്‌റ്റിന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് ബാബുരാജ്. തനിക്കെതിരെ ആരോപണം ഉന്നയിച്ചത് ആരാണെന്ന് അറിയണമെന്നു ബാബുരാജ് പറഞ്ഞു. അത് എന്റെ അവകാശമാണ്. തനിക്കെതിരെ ആരോപണം ഉന്നയിച്ച സ്ത്രീ മുഖം മറയ്ക്കാതെ പുറത്തുവരണം. തന്റെ റിസോര്‍ട്ടില്‍ ജോലിചെയ്ത സ്ത്രീയാണ് ആരോപണം ഉന്നയിച്ചതെന്ന് സംശയിക്കുന്നു.

ആരോപണമുന്നയിച്ച സ്ത്രീക്കുപിന്നില്‍ സിനിമയിലുള്ളവരെന്ന് സംശയിക്കുന്നു. ഇതിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരും. ആരൊക്കെയെന്ന് നാളെയും മറ്റന്നാളുമായി അറിയാനാകുമെന്നും ബാബുരാജ് പറഞ്ഞു.അവസരം നല്‍കാമെന്ന് പറഞ്ഞ് ലൈംഗികമായി പീഡിപ്പിച്ചെന്ന നടിയുടെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു ബാബുരാജ്.

Also Read: ‘ആലുവയിലെ വീട്ടില്‍വച്ച് പീഡിപ്പിച്ചു’; ബാബുരാജിനെതിരെ ഗുരുതര ആരോപണവുമായി നടി
സഹോദരതുല്യമായ ബന്ധമായിരുന്നു ആദ്യം. ആലുവയിലെ വീട്ടിലേക്ക് വിളിപ്പിച്ചായിരുന്നു പീഡനമെന്നും ഇവര്‍ പറയുന്നു. പരസ്യചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പീഡിപ്പിച്ചെന്നും നടി ആരോപിച്ചു.

അതേസമയം, ബാബുരാജിനെതിരായ പരാതി നടി തന്നോട് പറഞ്ഞിരുന്നതായി മലപ്പുറം എസ്.പി എസ്.ശശിധരന്‍ സ്ഥിരീകരിച്ചു. താന്‍ കൊച്ചിയില്‍ ഡി.സി.പിയായിരിക്കെയാണ് നടി സംസാരിച്ചത്. രേഖാമൂലം പരാതി ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നും എസ്.ശശിധരന്‍ പ്രതികരിച്ചു.

Top