ബെംഗളൂരു : കൊല്ലപ്പെട്ട രേണുകാസ്വാമിയുടെ പ്രേതം ജയിലില്‍ തന്നെ ശല്യം ചെയ്യുന്നതായി നടൻ ദർശൻ തൊഗുദീപ. ബെള്ളാരി ജയിലിൽ വിചാരണത്തടവിലാണ് നടൻ. ജയിൽ മാറ്റണമെന്നും ദർശൻ അധികൃതരോട് ആവശ്യപ്പെട്ടു. ജയിലിൽ കഴിയുന്ന നടൻ ദർശൻ സമർപ്പിച്ച ജാമ്യഹർജി കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് നടന്റെ പരാതി.
ഭയം കാരണം തനിക്ക് ഉറങ്ങാൻ സാധിക്കാത്ത സാഹചര്യമുണ്ട്. ബെംഗളൂരുവിലെ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്കു മാറ്റണമെന്ന ആവശ്യം നടൻ വിചാരണക്കോടതി മുൻപാകെ നടൻ ഉന്നയിച്ചു. രാത്രി ഉറക്കത്തില്‍ ദര്ശന് നിലവിളിക്കുന്നതും ഒച്ചവെക്കുന്നതും കേട്ടതായി ജയില്‍ അധികൃതർ വെളിപ്പെടുത്തി. തന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടുകയാണെങ്കില്‍, തിരികെ ബംഗളൂരു സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് ദര്ശന് അഭിഭാഷകന് മുഖേന ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: ബസ്സില്‍ കയറുന്ന സ്ത്രീകൾക്ക് ഫെയ്സ്ബുക്ക് വഴി നഗ്ന ചിത്രങ്ങളയക്കും; കണ്ടക്ടർ അറസ്റ്റിൽ
ഓഗസ്റ്റ് 29നാണ് ദർശനെ ബെള്ളാരി ജയിലിലേക്ക് മാറ്റിയത്. അതേസമയം, ദര്‍ശനും കൂട്ടാളികളും ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ ആഡംബര ചികിത്സയിലേര്പ്പെടുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നത് ചർച്ചയായിരുന്നു.