CMDRF

ആരോപണങ്ങൾ ഉന്നയിച്ച രണ്ടു പേർക്കെതിരെ പരാതി നൽകി നടൻ ഇടവേള ബാബു

ഇടവേള ബാബുവിനെതിരെ ആരോപണം ഉന്നയിച്ച രണ്ടു സ്ത്രീകൾക്കെതിരെയാണ് ഡിജിപിക്കും സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകിയത്

ആരോപണങ്ങൾ ഉന്നയിച്ച രണ്ടു പേർക്കെതിരെ പരാതി നൽകി നടൻ ഇടവേള ബാബു
ആരോപണങ്ങൾ ഉന്നയിച്ച രണ്ടു പേർക്കെതിരെ പരാതി നൽകി നടൻ ഇടവേള ബാബു

തിരുവനന്തപുരം: ലൈംഗികാതിക്രമ ആരോപണങ്ങൾ ഉന്നയിച്ച രണ്ടു പേർക്കെതിരെ ഡിജിപിക്ക് പരാതി നൽകി നടൻ ഇടവേള ബാബു. ഇടവേള ബാബുവിനെതിരെ ആരോപണം ഉന്നയിച്ച രണ്ടു സ്ത്രീകൾക്കെതിരെയാണ് ഡിജിപിക്കും സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകിയത്. ഇക്കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമങ്ങളിലൂടെ തനിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച രണ്ടു സ്ത്രീകൾക്കെതിരെയാണ് പരാതി നൽകിയതെന്ന് ഇടവേള ബാബു അറിയിച്ചു.

Also read: മുകേഷ് എംഎൽഎയുടെ ആരോപണങ്ങൾ നിഷേധിച്ച് നടി രംഗത്ത്

ഇ-മെയിൽ വഴിയാണ് പരാതി നൽകിയത്. തനിക്കെതിരെ ഗൂഢാലോചനയുടെ ഭാഗമായാണ് രണ്ടു വനിതകൾ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. താൻ നൽകിയ പരാതി കൃത്യമായി അന്വേഷണം നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത് ഇതുമായി കൂടുതൽ നിയമനടപടികൾ തൻറെ അഭിഭാഷകനിൽ നിന്നും നിയമോപദേശം തേടിയതിനുശേഷം തുടർ നടപടിയുമായി മുന്നോട്ടുപോകുമെന്നും ഇടവേള ബാബു അറിയിച്ചു.

Top