ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘പണിയെ’ അഭിനന്ദിച്ച് നടന്‍ ഹരീഷ് പേരടി. ജോജു എന്ന സംവിധായകന്‍ പണി തുടങ്ങിയിട്ടേയുള്ളുവെന്നും വലിയ പണികള്‍ വരാനിരിക്കുന്നുണ്ടെന്ന ഓര്‍മപ്പെടുത്തലാണ് ഈ ചിത്രമെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.
വര്‍ഷങ്ങള്‍ക്കുശേഷം കോഴിക്കോട് വെച്ച് ഒരു സിനിമ കാണുമ്പോള്‍ അതൊരു നല്ല സിനിമയാവണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം അതുപോലെതന്നെ സംഭവിച്ചെന്നും പറഞ്ഞുകൊണ്ടാണ് ഹരീഷിന്റെ പോസ്റ്റ് തുടങ്ങുന്നത്. പണി…അത് എല്ലാ അര്‍ത്ഥത്തിലും ഒരു ഒന്നൊന്നര പണിയാണ്… ജോജു എന്ന സംവിധായകന്‍ പ്രേക്ഷകന് തരുന്ന പണിയുടെ ആഴം സിനിമ കഴിഞ്ഞിറങ്ങിയിട്ടും നമ്മളെ പിന്‍തുടരുന്നുണ്ടെന്ന് ഹരീഷ് പറഞ്ഞു.
Also Read: ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിന്റെ നിര്‍മാണത്തിന് തുടക്കം കുറിച്ച് സൗദി അറേബ്യ
ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ച ബോബി, പ്രശാന്ത് അലക്സാണ്ടര്‍, അഭയ ഹിരണ്‍മയി, സുജിത്ത്, സീമ തുടങ്ങിയവരെയും ഹരീഷ് അഭിനന്ദിച്ചു. ചിത്രത്തില്‍ ജോജു എന്ന നടനെ കാണാനില്ലെന്നും പകരം തൃശൂര്‍കാരനായ ഗിരിയെ മാത്രമേ കാണാന്‍ സാധിക്കുകയുള്ളുവെന്നുമാണ് ഹരീഷ് പറയുന്നത്.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം
വര്‍ഷങ്ങള്‍ക്കുശേഷം കോഴിക്കോട് വെച്ച് ഒരു സിനിമ കാണുമ്പോള്‍ അതൊരു നല്ല സിനിമയാവണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു…ആ ആഗ്രഹം അതുപോലെതന്നെ സംഭവിച്ചു…പണി…അത് എല്ലാ അര്‍ത്ഥത്തിലും ഒരു ഒന്നൊന്നര പണിയാണ്… ജോജു എന്ന സംവിധായകന്‍ പ്രേക്ഷകന് തരുന്ന പണിയുടെ ആഴം സിനിമ കഴിഞ്ഞിറങ്ങിയിട്ടും നമ്മളെ പിന്‍തുടരുന്നുണ്ട്…
ലോറല്‍ ആന്റ് ഹാര്‍ഡിയെ വില്ലന്‍മാരാക്കിയാല്‍ എങ്ങിനെയുണ്ടാവും എന്ന ചിന്തയില്‍ നിന്നാണോ ജുനൈസിനും സാഗറിനും അഴിഞ്ഞാടാന്‍ അവസരം ഒരുങ്ങിയത് എന്ന് സിനിമ കണ്ടപ്പോള്‍ തോന്നിപോയി…ഇത് അവരുടെ സിനിമയാണ്…അവരുടെ മാത്രമല്ല ഡേവി എന്ന കഥാപാത്രത്തെ തന്റെ ആദ്യ സിനിമയാണെന്ന് തോന്നിപ്പിക്കാതെ തന്റെ ഇരുപത്തിയാഞ്ചാമത്ത സിനിമയാണെന്ന് തോന്നിപ്പിച്ച നടന്‍ ബോബിയുടെ സിനിമയാണ്.
മലയാള സിനിമക്ക് ഇനിയും ബോള്‍ഡായ സംഭാവനകള്‍ നല്‍കാന്‍ ഞാന്‍ റെഡിയാണ് എന്ന് ഉറക്കെ പറയുന്ന സീമ ചേച്ചിയുടെ സിനിമയാണ്…അഭയയുടെ,പ്രശാന്തിന്റെ,സുജിത്തിന്റെ..വെട്ടുക്കാരന്‍ സുനിയെ പോലെയുള്ള പേരറിയാത്ത ഒരു പാട് നടി നടന്‍മാരുടെ പരകായപ്രവേശത്തിന്റെ സിനിമയാണ്…തൃശ്ശൂരിലെ മ്മ്ടെ ഗിരിയുടെ സിനിമയാണ്…കാരണം ജോജുവിനെ കാണാനില്ല …ഗിരിയെ മാത്രമെ കാണുന്നുള്ളു.. ഒന്ന് ഉറപ്പാണ് ജോജു എന്ന സംവിധായകന്‍ പണി തുടങ്ങിയിട്ടേയുള്ളു…വലിയ പണികള്‍ വരാനിരിക്കുന്നുണ്ട് എന്ന ഒന്നൊന്നര ഓര്‍മ്മപ്പെടുത്തല്‍.