CMDRF

ബാഡ്മിന്റണ്‍ പശ്ചാത്തലമാക്കി ‘കപ്പ്’ വരുന്നു; ടീസര്‍ പുറത്തിറക്കി നടന്‍ ജയസൂര്യ

ബാഡ്മിന്റണ്‍ പശ്ചാത്തലമാക്കി ‘കപ്പ്’ വരുന്നു; ടീസര്‍ പുറത്തിറക്കി നടന്‍ ജയസൂര്യ
ബാഡ്മിന്റണ്‍ പശ്ചാത്തലമാക്കി ‘കപ്പ്’ വരുന്നു; ടീസര്‍ പുറത്തിറക്കി നടന്‍ ജയസൂര്യ

നന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയും എയ്ഞ്ചലീന മേരിയും നിര്‍മ്മിച്ച് അല്‍ഫോണ്‍സ് പുത്രന്‍ അവതരിപ്പിക്കുന്ന ചിത്രമാണ്
‘കപ്പ് . മാത്യു തോമസ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സഞ്ജു വി സാമുവല്‍ ആണ്. സംഗീതം ഷാന്‍ റഹ്‌മാന്‍. ബാഡ്മിന്റണ്‍ പശ്ചാത്തലമാക്കുന്ന ചിത്രമായ കപ്പിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. ഒരു ഫീല്‍ ഗുഡ് മൂവിയായ കപ്പിന്റെ തിരക്കഥ അഖിലേഷ് ലതാരാജും ഡെന്‍സണ്‍ ഡ്യൂറോമും ചേര്‍ന്ന് നിര്‍വഹിച്ചിരിക്കുന്നു. ബേസില്‍ ജോസഫും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി ജയസൂര്യ. താരത്തിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍സിലൂടെ ടീസര്‍ റിലീസ് ചെയ്തത്.

ബാഡ്മിന്റനെ പ്രതിപാദിക്കുന്ന സിനിമയായ കപ്പിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. ഒരു ഫീല്‍ ഗുഡ് സിനിമയായെത്തുന്ന കപ്പിന്റെ തിരക്കഥ അഖിലേഷ് ലതാ രാജും ഡെന്‍സണ്‍ ഡ്യൂറോമും ചേര്‍ന്ന് നിര്‍വഹിച്ചിരിക്കുന്നു. മാത്യുവിന്റെ അച്ഛനായെത്തുന്നത് ഗുരു സോമസുന്ദരമാണ്.

വ്യത്യസ്തമായ റോളില്‍ നമിത പ്രമോദും, കൂട്ടുകാരന്റെ വേഷത്തില്‍ കാര്‍ത്തിക് വിഷ്ണുവും കേന്ദ്ര കഥാപാത്രങ്ങള്‍ ആകുന്നുണ്ട്. അനിഖ സുരേന്ദ്രനും പുതുമുഖം റിയാ ഷിബുവുമാണ് നായികമാരായി എത്തുന്നത്. ആനന്ദ് റോഷന്‍, സന്തോഷ് കീഴാറ്റൂര്‍, നന്ദിനി ഗോപാലകൃഷ്ണന്‍, ഐ വി ജുനൈസ്, അല്‍ത്താഫ് മനാഫ്, മൃദുല്‍ പാച്ചു, രഞ്ജിത്ത് രാജന്‍, ചെമ്പില്‍ അശോകന്‍, ആല്‍വിന്‍ ജോണ്‍ ആന്റണി, നന്ദു പൊതുവാള്‍, അനന്ദ്രിത മനു തുടങ്ങിയ താരങ്ങളും മറ്റ് വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

Top