രത്തന്‍ ടാറ്റയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് നടന്‍ കമല്‍ഹാസന്‍

ഭൗതിക സമ്പത്തായിരുന്നില്ല, മറിച്ച് ധാര്‍മ്മികത, സമഗ്രത, വിനയം, ദേശസ്‌നേഹം തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ സമ്പത്ത്

രത്തന്‍ ടാറ്റയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് നടന്‍ കമല്‍ഹാസന്‍
രത്തന്‍ ടാറ്റയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് നടന്‍ കമല്‍ഹാസന്‍

ജീവിതത്തില്‍ ഉടനീളം താന്‍ അനുകരിക്കാന്‍ ശ്രമിച്ചിട്ടുള്ള വ്യക്തികളില്‍ ഒരാളാണ് രത്തന്‍ ടാറ്റയെന്ന് നടന്‍ കമല്‍ഹാസന്‍. മുംബൈ ആക്രമണത്തിന് ശേഷം 2008-ല്‍ രത്തന്‍ ടാറ്റയെ കണ്ടതും കമല്‍ഹാസന്‍ അനുസ്മരിച്ചു. ഭൗതിക സമ്പത്തായിരുന്നില്ല, മറിച്ച് ധാര്‍മ്മികത, സമഗ്രത, വിനയം, ദേശസ്‌നേഹം തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ സമ്പത്ത്. തന്റെ പേഴ്സണല്‍ ഹീറോയായിരുന്നു രത്തന്‍ ടാറ്റ.

രാഷ്ട്രനിര്‍മ്മാണത്തിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ എന്നും കുറിച്ചിടേണ്ടവയാണെന്നും നടന്‍ മാധ്യമങ്ങളില്‍ കുറിച്ചു. 2008 ലെ മുംബൈ ആക്രമണത്തിന് തൊട്ടുപിന്നാലെ, താജ് ഹോട്ടലില്‍ താമസിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തെ കണ്ടുമുട്ടി.

Also Read: ‘ബിസിനസിലും മനുഷ്യ സ്‌നേഹത്തിലും അദ്ദേഹം മുദ്രപതിപ്പിച്ചു’; രത്തന്‍ ടാറ്റയുടെ മരണത്തില്‍ അനുശോചിച്ച് രാഹുല്‍ ഗാന്ധി

രാജ്യം പ്രതിസന്ധിയില്‍ നില്‍ക്കുന്ന ആ നിമിഷത്തില്‍, അദ്ദേഹം രാജ്യത്തിന്റെ പുനര്‍നിര്‍മ്മാണത്തിനൊപ്പം നിന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ടാറ്റ ഗ്രൂപ്പിനും എല്ലാ ഇന്ത്യക്കാര്‍ക്കും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു,’- കമല്‍ഹാസന്‍ കുറിച്ചു.

Top