CMDRF

മണിരത്‌നം ചിത്രം തഗ് ലൈഫിന്റെ അപ്‌ഡേറ്റ് പുറത്തുവിട്ട് നടന്‍ കമല്‍ഹാസന്‍

മണിരത്‌നം ചിത്രം തഗ് ലൈഫിന്റെ അപ്‌ഡേറ്റ് പുറത്തുവിട്ട് നടന്‍ കമല്‍ഹാസന്‍
മണിരത്‌നം ചിത്രം തഗ് ലൈഫിന്റെ അപ്‌ഡേറ്റ് പുറത്തുവിട്ട് നടന്‍ കമല്‍ഹാസന്‍

ണിര്തനവും കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. കമല്‍ഹാസന്‍ നായകനാകുന്ന തഗ് ലൈഫ് സിനിമയുടെ പുതിയൊരു അപ്‌ഡേറ്റാണ് നിലവില്‍ ചര്‍ച്ചയാകുന്നത്. ഗാന രചയിതാവായും കമല്‍ഹാസന്‍ ചിത്രത്തിന്റെ ഭാഗമാകുന്നു എന്നാണ് പുതിയ ഒരു റിപ്പോര്‍ട്ട്. രണ്ട് മണിക്കൂറിനുള്ളില്‍ ഗാനം എഴുതുകയും സംഗീതം നിര്‍വഹിക്കുകയും ചെയ്തു എന്ന് കമല്‍ഹാസന്‍ തന്നെ വ്യക്തമാക്കിയത് ചര്‍ച്ചയായിട്ടുണ്ട്. ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് പുതിയ റിപ്പോര്‍ട്ട്. എ ആര്‍ റഹ്‌മാനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എന്ന ഒരു പ്രത്യേകതയുമുണ്ട്.

രംഗരയ ശക്തിവേല്‍ നായകര്‍ എന്നാണ് ചിത്രത്തില്‍ നടന്‍ കമല്‍ഹാസന്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേര് എന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആക്ഷനും പ്രധാന്യം നല്‍കുന്ന ഒരു ചിത്രമായിരിക്കും കമല്‍ഹാസന്റെ തഗ് ലൈഫ് എന്നാണ് വ്യക്തമാകുന്നത്. സമീപകാലത്തെ മലയാളമടക്കമുള്ള ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ച് അന്‍പറിവാണ് കമല്‍ഹാസന്റെ തഗ് ലൈഫിലും സ്റ്റണ്ട് കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത്. കമല്‍ഹാസന്‍ നായകനാകുന്ന തഗ് ലൈഫ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല.

Top