CMDRF

നടൻ കിച്ച സുധീപിന്‍റെ അമ്മ അന്തരിച്ചു

വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങൾ കാരണം ചികിത്സയിലായിരുന്നു.

നടൻ കിച്ച സുധീപിന്‍റെ അമ്മ അന്തരിച്ചു
നടൻ കിച്ച സുധീപിന്‍റെ അമ്മ അന്തരിച്ചു

ബംഗളൂരു: നടൻ കിച്ച സുധീപിന്‍റെ അമ്മ സരോജ സഞ്ജീവ് (86) അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങൾ കാരണം ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.

അമ്മ സരോജയുമായി സുധീപിന് നല്ല അടുപ്പമായിരുന്നു. മാതൃദിനത്തിലും അമ്മയുടെ ജന്മദിനത്തിലും അമ്മയ്ക്ക് ആശംസകൾ നേർന്ന് വർഷങ്ങളായി സോഷ്യൽ മീഡിയയിൽ കിച്ച സുധീപ് അമ്മയ്ക്കൊപ്പം ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്.

Top