CMDRF

നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്‍ണ വിവാഹിതയായി

അഹാന, ഇഷാനി, ഹൻസിക എന്നീ സഹോദരിമാരും അമ്മ സിന്ധുവും അച്ഛൻ കൃഷ്‍ണകുമാറും വിവാഹത്തിന് ഇളം പിങ്കിലുള്ള വസ്‍ത്രങ്ങളാണ് ധരിച്ചത്

നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്‍ണ വിവാഹിതയായി
നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്‍ണ വിവാഹിതയായി

ലച്ചിത്ര നടൻ കൃഷ്‍ണകുമാറിന്റെയും സിന്ധുവിന്റെ മകളും ഇൻഫ്ലൂൻസറും സംരഭകയുമായ ദിയ കൃഷ്‍ണയുടെ വിവാഹം കഴിഞ്ഞു. വരൻ അശ്വിൻ ഗണേഷാണ്. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലിലായിരുന്നു വിവാഹം നടന്നത്. ഏറെക്കാലമായി പ്രണയത്തിലായിരുന്നു ദിയയും അശ്വിനും.

Diya and Aswin

കൃഷ്‍ണകുമാറിന്റെ കുടുംബവുമായി നേരിട്ട് അടുപ്പമുള്ളവരാണ് വിവാഹത്തിൽ പങ്കെടുത്തത്. കുറച്ച് പേർക്ക് മാത്രമായിരുന്നു ദിയയുടെ വിവാഹത്തിന് ക്ഷണമുണ്ടായിരുന്നത്. അഹാന, ഇഷാനി, ഹൻസിക എന്നീ സഹോദരിമാരും അമ്മ സിന്ധുവും അച്ഛൻ കൃഷ്‍ണകുമാറും വിവാഹത്തിന് ഇളം പിങ്കിലുള്ള വസ്‍ത്രങ്ങളാണ് ധരിച്ചത്. രാധിക സുരേഷ് ഗോപി, മലയാള ചലച്ചിത്ര നിർമാതാവ് സുരേഷ് കുമാർ എന്നിവരും വിവാഹ ചടങ്ങിൽ പങ്കെടുത്തു.

Also read:ആദ്യം രഹസ്യം, പിന്നീട് സിനിമ സ്റ്റൈൽ വെളിപ്പെടുത്തൽ: ഋഷിക്ക് വിവാഹം

സോഫ്റ്റ്‍വെയർ എഞ്ചിനീയറാണ് നടൻ കൃഷ്‍ണകുമാറിന്റെ മകൾ ദിയയുടെ വരൻ. ആഘോഷങ്ങൾ ഇനി മറ്റൊന്നുമില്ല എന്നും വിവാഹം കഴിഞ്ഞതിൽ സന്തോഷമെന്നും കൃഷ്‍ണകുമാർ പ്രതികരിച്ചു. കൊവിഡ് നമ്മളെ പഠിപ്പിച്ചത് പോലെ വിവാഹം ചെറുതായിട്ടാണ് നടത്തേണ്ടത്. വിവാഹങ്ങൾ ഇനി ലളിതമായിരിക്കണം എന്നും താരം വ്യക്തമാക്കി.

Top