കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സാംസ്‌കാരിക പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് നടന്‍ മമ്മൂട്ടി. പ്രിയപ്പെട്ട തക്കുടുകളെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് മമ്മൂട്ടി പ്രസംഗിച്ചത്. അത് പരിപൂര്‍ണ്ണ ആത്മാര്‍ത്ഥതയോടെ ചെയുക. ഒരാള്‍ക്ക് മാത്രമേ വിജയിക്കാന്‍ സാധിക്കുവെങ്കിലും കൂടെ മത്സരിക്കാന്‍ ഒരാള്‍ ഉണ്ട് എങ്കിലേ വിജയിക്കാന്‍ ആകൂ. ഒറ്റയ്ക്ക് ഒരാള്‍ ഒരു മത്സരങ്ങളിലും ജയിക്കുന്നില്ല. മത്സരാര്‍ത്ഥികള്‍ തമ്മില്‍ ഒരു ശത്രുത മനോഭാവവും പാടില്ല. വിദ്യാഭ്യാസം കൊണ്ട് നേടുന്നത് ഒരു സംസ്‌കാരമാണ്.
ALSO READ: സംസ്ഥാന കായികമേളയ്ക്ക് തിരി തെളിഞ്ഞു
സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ കുഞ്ഞുങ്ങളെ കാണുമ്പോള്‍ തന്റെ കുട്ടിക്കാലം ഓര്‍ക്കുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു. കഥ പറയുമ്പോളിലെ അശോക് രാജിനെപ്പോലെ എന്റെ കുട്ടിക്കാലം ഓര്‍ക്കുന്നു. വികാരാധീനമായ കാഴ്ച്ചയാണ്. എനിക്കും ഇങ്ങനെയൊക്കെ ആകമായിരുന്നുവെന്ന് ഓര്‍ക്കുന്നു. എനിക്ക് നിങ്ങളില്‍ ഒരുപാട് പ്രതീക്ഷയുണ്ട്. കലാപ്രകടങ്ങള്‍ തുറന്ന് കാട്ടാന്‍ കിട്ടുന്ന അവസരങ്ങള്‍ പാഴാക്കരുത്.പ്രസംഗം അവസാനിപ്പിക്കുമ്പോള്‍ ‘പ്രിയപ്പെട്ട തക്കുടുകളെ കേരളത്തിന്റെ അഭിമാനമായി മാറുക’ എന്ന് പറഞ്ഞാണ് മമ്മൂട്ടി അവസാനിപ്പിച്ചത്.