കോഴിക്കോട്: വയനാട് ഉരുൾ ദുരന്ത ഭൂമി നടൻ മോഹൻലാൽ ഇന്ന് സന്ദർശിക്കും. ലെഫ്റ്റനന്റ് കേണൽ കൂടിയായ അദ്ദേഹം, ആർമി ക്യാമ്പിലെത്തിയ ശേഷമാണ് ദുരന്ത ഭൂമിയിലെത്തുക എന്നാണ് വിവരം. നേരത്തെ അദ്ദേഹം 25 ലക്കഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.
നേരത്തെ, രക്ഷാപ്രവർത്തനം നടത്തുന്ന സന്നദ്ധപ്രവർത്തകർ, പൊലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻ.ഡി.ആർ.എഫ്, സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരെയെല്ലാം അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളിൽ അദ്ദേഹം വൈകാരിക കുറിപ്പ് പങ്കുവെച്ചിരുന്നു.
2018ലെ പ്രളയകാലത്തും നടൻ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു.നിരവധി മലയാള താരങ്ങൾ ദുരിതബാധിതർക്ക് ധനസഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. മമ്മൂട്ടി 20 ലക്ഷം നേരത്തെ നൽകിയിരുന്നു. കൂടാതെ, ടൊവീനോ തോമസ്, ഫഹദ് – നസ്രിയ, ദുൽഖർ, ആസിഫ് അലി, മഞ്ജു വാര്യർ തുടങ്ങിയവരെല്ലാം സംഭാവന നൽകിയിരുന്നു.