നടന്‍ പര്‍വീണ്‍ ദബസിന് കാറപകടത്തില്‍ ഗുരുതര പരിക്ക്

പ്രോ പഞ്ചാ ലീഗിന്റെ സഹ-സ്ഥാപകന്‍ കൂടിയാണ് താരം

നടന്‍ പര്‍വീണ്‍ ദബസിന് കാറപകടത്തില്‍ ഗുരുതര പരിക്ക്
നടന്‍ പര്‍വീണ്‍ ദബസിന് കാറപകടത്തില്‍ ഗുരുതര പരിക്ക്

പ്രശസ്ത ബോളിവുഡ് നടന്‍ പര്‍വീണ്‍ ദബസിന് കാറപകടത്തില്‍ ഗുരുതര പരിക്ക്. നിലവില്‍ ബാന്ദ്രയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ചയായിരുന്നു അപകടം. ഭാര്യയും നടിയുമായ പ്രീതി ഝാംഗിയാനിയാണ് അദ്ദേഹത്തിനൊപ്പം ആശുപത്രിയിലുള്ളത്.

പര്‍വീണ്‍ ദബസിന് കാറപകടമുണ്ടായതായി അദ്ദേഹത്തിന്റെ പ്രോ പഞ്ചാ ലീഗ് സ്‌പോര്‍ട്‌സ് ടീം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രോ പഞ്ചാ ലീഗിന്റെ സഹ-സ്ഥാപകന്‍ കൂടിയാണ് താരം. ‘പര്‍വീണിന് സംഭവിച്ച അപകടവാര്‍ത്ത വളരെ വിഷമത്തോടെയാണ് അറിയിക്കുന്നത്. ശനിയാഴ്ച അതിരാവിലെയാണ് അപകടം സംഭവിക്കുന്നത്.ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിലാണ് അദ്ദേഹമുള്ളത്.

അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഞങ്ങളുടെ മനസ്സ് പര്‍വീണിനും കുടുംബത്തിനുമൊപ്പമാണ്. പ്രോ പഞ്ചാ ലീഗ് സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. വിവരങ്ങള്‍ അപ്പപ്പോള്‍ പുറത്തുവിടും. പര്‍വീണിന്റെയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടേയും സ്വകാര്യതയെ ഏവരും മാനിക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. അദ്ദേഹത്തിന് അതിവേഗത്തില്‍ പൂര്‍ണാരോഗ്യത്തിലേക്ക് തിരിച്ചുവരട്ടേ’- നടന്റെ ടീം അംഗങ്ങള്‍ വ്യക്തമാക്കി.

Top