CMDRF

ബൈക്ക് ഓടിക്കുന്നതിനിടെ നടൻ പ്രശാന്തിൻറെ അഭിമുഖം; ഹെൽമെറ്റ് എവിടെയെന്ന് ട്രാഫിക് പൊലീസ്, പിന്നാലെ പിഴയും!

ബൈക്ക് ഓടിക്കുന്നതിനിടെ നടൻ പ്രശാന്തിൻറെ അഭിമുഖം; ഹെൽമെറ്റ് എവിടെയെന്ന് ട്രാഫിക് പൊലീസ്, പിന്നാലെ പിഴയും!
ബൈക്ക് ഓടിക്കുന്നതിനിടെ നടൻ പ്രശാന്തിൻറെ അഭിമുഖം; ഹെൽമെറ്റ് എവിടെയെന്ന് ട്രാഫിക് പൊലീസ്, പിന്നാലെ പിഴയും!

രു കാലത്ത് നിരവധി ഹിറ്റുകൾ തമിഴ് സിനിമയിൽ നൽകി ട്രെൻഡ് സൃഷ്ടിച്ച താരമായിരുന്നു പ്രശാന്ത്. എന്നാൽ സമീപകാലത്ത് സിനിമയിൽ അത്ര സജീവമല്ലായിരുന്നു അദ്ദേഹം. എന്നാൽ ഒരിടവേളയ്ക്ക് ശേഷം കോളിവുഡിലേക്ക് വീണ്ടുമെത്തുകയാണ് താരം. ത്യാ​ഗരാജൻ സംവിധാനം ചെയ്യുന്ന അന്ധകൻ ആണ് പ്രശാന്ത് നായകനാവുന്ന പുതിയ ചിത്രം. ഒപ്പം വരാനിരിക്കുന്ന വിജയ് ചിത്രം ​ഗോട്ടിലും അദ്ദേഹം അഭിനയിക്കുന്നുണ്ട്. ഓ​ഗസ്റ്റ് 9 ന് തിയറ്ററുകളിൽ എത്താനിരിക്കുന്ന അന്ധകൻ പ്രൊമോഷനുമായി തിരക്കുകളിൽ നിൽക്കുന്ന പ്രശാന്തിന് ചെന്നൈ സിറ്റി ട്രാഫിക് പൊലീസ് പിഴ ചുമത്തിയതാണ് ഇപ്പോൾ തമിഴ് മാധ്യമങ്ങളിലെ പുതിയ വാർത്ത.

കാർ യാത്രയ്ക്കിടെ താരങ്ങളെ അഭിമുഖം ചെയ്യുന്നത് പതിവാണെങ്കിൽ അതിൽനിന്ന് വളരെ വേറിട്ട് ഒരു ബൈക്ക് യാത്രയ്ക്കിടെ പ്രശാന്തിനെ അഭിമുഖം ചെയ്യുകയായിരുന്നു ഒരു തമിഴ് മാധ്യമം. പ്രശാന്ത് ഒരു റോയൽ എൻഫീൽഡ് ബൈക്ക് ഓടിക്കുന്നതിനിടെ പിൻസീറ്റിൽ ഇരിക്കുന്ന അവതാരകയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയുമായിരുന്നു താരം. എന്നാൽ ഈ അഭിമുഖം ചിത്രീകരിക്കുന്ന സമയത്ത് പ്രശാന്തും അവതാരകയും ഹെൽമെറ്റ് ധരിച്ചിരുന്നില്ല, വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതിന് പിന്നാലെ ചെന്നൈ സിറ്റി പൊലീസ് ഇരുവർക്കും 2000 രൂപ പിഴ ഈടാക്കുകയായിരുന്നു. അതെ സമയം ട്രാഫിക് പൊലീസ് തന്നെ ഇത് സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തു.

പൊലീസ് പിഴ ചുമത്തിയതിന് പിന്നാലെ ഇതേ ചാനൽ പ്രശാന്തിൻറെ ഒരു വിശദീകരണ വീഡിയോയും പ്രസിദ്ധീകരിച്ചിരുന്നു. അഭിമുഖം ചെയ്യുകയായിരുന്നതിനാൽ ഹെൽമെറ്റ് വെക്കുന്നപക്ഷം തനിക്ക് ചോദ്യങ്ങൾ കൃത്യമായി കേൾക്കാനും മറുപടി പറയാനും ബുദ്ധിമുട്ടാകുമെന്നതിനാലാണ് അത് ഒഴിവാക്കിയതെന്നാണ് പ്രശാന്ത് വ്യക്തമാക്കിയത്. ബൈക്ക് ഓടിക്കുമ്പോൾ എല്ലായ്പ്പോഴും ഹെൽമറ്റ് ധരിക്കണമെന്ന് നടൻ നിർദേശിക്കുകയും ചെയ്യുന്നു.

ശ്രീറാം രാഘവൻറെ സംവിധാനത്തിൽ 2018 ൽ പ്രദർശനത്തിനെത്തിയ ബോളിവുഡ് ചിത്രം അന്ധാധുനിൻറെ റീമേക്ക് ആണ് താരം ഇപ്പോൾ അഭിനയിച്ച റീലിസിന് തയ്യാറായിരിക്കുന്ന ചിത്രം, അന്ധകൻ. അതേസമയം ഇതേ ചിത്രത്തിൻറെ റീമേക്ക് ആയിരുന്നു പൃഥ്വിരാജ് നായകനായി 2021 ൽ മലയാളത്തിൽ പുറത്തെത്തിയ ഭ്രമം.

Top