പ്രശസ്ത തെലുങ്ക് നടൻ രാജേന്ദ്ര പ്രസാദിന്റെ മകൾ ഗായത്രി(38) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. നെഞ്ചുവേദനയെ തുടർന്ന് ഗായത്രിയെ വെള്ളിയാഴ്ച(ഒക്‌ടോബർ നാല്) രാത്രി ഹൈദരാബാദിലെ എഐജി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.
ഗായത്രിയുടെ ആകസ്മിക മരണത്തിൽ നാനി, ജൂനിയർ എൻടിആർ തുടങ്ങിയ പ്രമുഖർ ഉൾപ്പെടെ തെലുങ്ക് സിനിമാലോകം അനുശോചനം രേഖപ്പെടുത്തി. ഗായത്രിയുടെ മകൾ സായ് തേജസ്വിനി ബാലതാരമാണ്. അന്ത്യകർമങ്ങൾ പിന്നീട് ഹൈദരാബാദിൽ നടക്കും.