CMDRF

നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് ഉടന്‍?

സിദ്ദിഖ് കൊച്ചിയില്‍ ബന്ധുവിന്റെ വീട്ടില്‍ ഉണ്ടെന്നാണ് സൂചന

നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് ഉടന്‍?
നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് ഉടന്‍?

കൊച്ചി: ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ജാമ്യം തള്ളിയതിന് പിന്നാലെ മുങ്ങിയ നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്ന് സൂചന. സിദ്ദിഖ് കൊച്ചിയില്‍ ബന്ധുവിന്റെ വീട്ടില്‍ ഉണ്ടെന്നാണ് സൂചന. ബന്ധുവിന്റെ കാറിലാണ് സിദ്ദിഖ് രക്ഷപ്പെട്ടത്.

പൊലീസ് ശക്തമായ തിരച്ചിലാണ് നടനെ കണ്ടെത്താന്‍ നടത്തുന്നത്. നാളെ സുപ്രീം കോടതിയില്‍ സിദ്ദിഖ് നല്‍കിയ ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

Top