CMDRF

ആടുജീവിതത്തിന് ആശംസയുമായി നടന്‍ സൂര്യ

ആടുജീവിതത്തിന് ആശംസയുമായി നടന്‍ സൂര്യ
ആടുജീവിതത്തിന് ആശംസയുമായി നടന്‍ സൂര്യ

എക്സിലൂടെ ആടുജീവിതം ടീമിന് ആശംസകള്‍ നേര്‍ന്ന് തമിഴ് താരം സൂര്യ. അതിജീവനത്തിന്റെ കഥ പറയുന്ന ബ്ലെസ്സി – പൃഥ്വിരാജ് ചിത്രമാണ് ആടുജീവിതം. ഈ പരിശ്രമവും പരിവര്‍ത്തനവും ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ സംഭവിക്കൂ എന്നും സൂര്യ പറഞ്ഞു. ‘നന്ദി സഹോദരാ’ എന്ന് പൃഥ്വിയും പ്രതികരണം അറിയിച്ചു.

നേരത്തെ ആടുജീവിതത്തിനായി സൂര്യയെ പരിഗണിച്ചിരുന്നതായി ബ്ലെസി പറഞ്ഞിരുന്നു. ചിത്രത്തിന്റെ കഥ സൂര്യക്ക് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. എങ്കിലും ശാരീരികമായ ബുദ്ധിമുട്ടുകളാണ് താരത്തെ പിന്നിലേക്ക് വലിച്ചതെന്നും സംവിധായകന്‍ പറഞ്ഞു. ആടുജീവിതം ഈ മാസം 28 ന് റിലീസിനൊരുങ്ങുകയാണ്.

Top