CMDRF

പൃഥ്വിരാജിനെക്കുറിച്ചുള്ള പരാമർശവുമായി നടൻ ടോവിനോ തോമസ്

ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു ടോവിനോ

പൃഥ്വിരാജിനെക്കുറിച്ചുള്ള പരാമർശവുമായി നടൻ ടോവിനോ തോമസ്
പൃഥ്വിരാജിനെക്കുറിച്ചുള്ള പരാമർശവുമായി നടൻ ടോവിനോ തോമസ്

സിനിമാ ലോകത്തെ പ്രമുഖരായ മിന്നും താരങ്ങളിൽ മുൻ നിരയിലാണ് ടോവിനോ തോമസ്. സിനിമാ മേഖലയിൽ വലിയ രീതിയിൽ തങ്ങളെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചത് നടൻ പൃഥ്വിരാജ് ആണെന്ന് നടൻ ടൊവിനോ തോമസ് പറഞ്ഞിരിക്കുകയാണ്. പൃഥ്വിരാജിൽ നിന്നാണ് തനിക്ക് അത്തരമൊരു മോട്ടിവേഷൻ ലഭിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു ടോവിനോ.

ALSO READ: http://റിലീസിനൊരുങ്ങി ‘പീറ്റർ’

‘അജയന്റെ രണ്ടാം മോഷണം’ തിയേറ്ററിൽ ഇറങ്ങുന്നതിന് മുൻപ് പൃഥ്വിരാജിനെ കാണിക്കണമെന്നുണ്ടായിരുന്നുവെന്നും ടൊവിനോ പറഞ്ഞു.ഇക്കാര്യം പറഞ്ഞ് പൃഥ്വിരാജിന് മെസേജ് അയച്ചിരുന്നുവെന്നും ടൊവിനോ ചാനലിനോട് പറഞ്ഞു. ടൊവിനോ ട്രിപ്പിൾ റോളിലെത്തിയ ‘അജയന്റെ രണ്ടാം മോഷണം’ ആദ്യദിനം മുതൽ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും UGM മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും സംയുക്തമായാണ് അഞ്ചു ഭാഷകളിൽ റിലീസ് ചെയുന്ന ഈ ത്രീ ഡി ചിത്രം നിർമിച്ചിരിക്കുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Top