നടന്‍ ടി പി മാധവന്‍ ഗുരുതരാവസ്ഥയില്‍

കഴിഞ്ഞ എട്ട് വര്‍ഷമായി പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസിയാണ് അദ്ദേഹം

നടന്‍ ടി പി മാധവന്‍ ഗുരുതരാവസ്ഥയില്‍
നടന്‍ ടി പി മാധവന്‍ ഗുരുതരാവസ്ഥയില്‍

കൊല്ലം: കുടല്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് നടന്‍ ടി പി മാധവന്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഇന്ന് നടനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് നടന്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ എട്ട് വര്‍ഷമായി പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസിയാണ് അദ്ദേഹം.

തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയില്‍ അവശനായി കിടന്ന ടി പി മാധവനെ ചില സഹപ്രവര്‍ത്തകരാണ് ഗാന്ധിഭവനില്‍ എത്തിച്ചത്. ഗാന്ധി ഭവനില്‍ എത്തിയ ശേഷം ആരോഗ്യം ഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും ടി പി മാധവന്‍ അഭിനയിച്ചിരുന്നു. എന്നാല്‍ പിന്നീട് മറവി രോഗം ബാധിച്ചു. പിന്നീട് വന്ന വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് നടന്‍ ചികിത്സയിലായിരുന്നു.

Top