CMDRF

നടൻ കടന്നുപിടിക്കാൻ ശ്രമിച്ചു: ‘അമ്മ’ക്കെതിരെ നടി ദിവ്യ ഗോപിനാഥ്

സിനിമ നടനായ അലൻസിയറിനെതിരെ 2018 ൽ നടന്ന മീ ടു ക്യാമ്പയിനിൽ പരാതി നൽകിയിട്ടും താര സംഘടന നടപടിയെടുത്തില്ല.

നടൻ കടന്നുപിടിക്കാൻ ശ്രമിച്ചു: ‘അമ്മ’ക്കെതിരെ നടി ദിവ്യ ഗോപിനാഥ്
നടൻ കടന്നുപിടിക്കാൻ ശ്രമിച്ചു: ‘അമ്മ’ക്കെതിരെ നടി ദിവ്യ ഗോപിനാഥ്

താര സംഘടനയായ ‘അമ്മ’ ക്കെതിരെ ആരോപണവുമായി യുവ നടി ദിവ്യ ഗോപിനാഥ്. സിനിമ നടനായ അലൻസിയറിനെതിരെ 2018 ൽ നടന്ന മീ ടു ക്യാമ്പയിനിൽ പരാതി നൽകിയിട്ടും താര സംഘടന നടപടിയെടുത്തില്ല. യുവനടി അഭിനയിച്ച ‘ആഭാസം സിനിമ സെറ്റിൽ അലൻസിയർ തന്നോട് മോശമായി പെരുമാറി. പരാതി നൽകിയിട്ടും ‘അമ്മ ഇതുവരെ മറുപടി നൽകിയില്ലെന്ന് ദിവ്യ വ്യക്തമാക്കി. കടന്നു പിടിക്കാൻ ശ്രമിച്ചെന്നാണ് പരാതി, ഹേമ കമ്മിറ്റയിലും താൻ മൊഴിനൽകി. ഇതുവരെ ഒരു നടപടിയും എടുത്തില്ല എന്നാണ് യുവ നടി ദിവ്യ ഗോപിനാഥ് ആരോപിക്കുന്നത്.

വലയിലാകുമോ വലിയ താരങ്ങൾ

SIDDIQ RANJITH MUKESH

യുവ നടി രേവതി സമ്പത്തിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അമ്മയുടെ ജനറൽ സെക്രട്ടറി കൂടിയായ നടൻ സിദ്ധിഖിനെതിരെയും പരാതി. സിദ്ധിഖിനെതിരെ കൊച്ചി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയിരിക്കുന്നത്. പോക്സോ ചുമത്തണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, സംവിധായകൻ രഞ്ജിത്തിനെതിരെയും കേസെടുക്കണമെന്ന പരാതി ബംഗാളി നടി ശ്രീലേഖ മിത്ര ഉന്നയിച്ചിരുന്നു. തുടർന്ന് ചലച്ചിത്ര അക്കാദമി സ്ഥാനം രഞ്ജിത്തിന് രാജിവെക്കേണ്ടിയും വന്നിരുന്നു.

സംവിധായകൻ രഞ്ജിത്തിനെതിരെയും, എം എൽ എ യും നടനുമായ മുകേഷിനെതിരെയും ആരോപണങ്ങൾ വന്നതിനു പിന്നാലെ ഇനിയും എത്ര പേര് ആരോപണ കുരുക്കിലാവും എന്നത് നോക്കി കാണേണ്ടത് തന്നെയാണ്.

Top